കെ.പി.സി.സിക്ക് തഴക്കവും പഴക്കവുമുള്ള നേതൃത്വം- വി.എം സുധീരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കെ.പി.സി.സിക്ക് തഴക്കവും പഴക്കവുമുള്ള നേതൃത്വം- വി.എം സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ നേതൃത്വം വിവിധ മേഖലകളിൽ തഴക്കവും പഴക്കവുമുള്ളവരാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. നല്ലൊരു ടീമിനേയാണ് കേരളത്തിലെ കോൺഗ്രസിന് കിട്ടിയിരിക്കുന്നത്. നല്ല രീതിയിൽ മുന്നോട്ടു പോകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. നിലവിലുള്ള സംഘടനാ രീതികളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇക്കാര്യം നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും സുധീരൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ്. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ ഷാനവാസ്, ബെന്നി ബെഹനാൻ എന്നിവർ വർക്കിങ് പ്രസിഡന്റുമാരാകും. കെ.മുരളീധരനെ പാർട്ടി പ്രചാരണ സമിതി ചെയർമാനായും നിയമിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2MHyF21
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages