ഏഷ്യകപ്പ്; ഇന്ത്യയ്ക്കിന്ന് ആദ്യ മത്സരം, എതിരാളികള്‍ ഹോങ് കോങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

ഏഷ്യകപ്പ്; ഇന്ത്യയ്ക്കിന്ന് ആദ്യ മത്സരം, എതിരാളികള്‍ ഹോങ് കോങ്

ദുബായ്: ഏഷ്യകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യയും ഹോങ് കോങ്ങും ഏറ്റുമുട്ടും. ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് മത്സരം. ജയിച്ചാൽ ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിലേക്ക് മുന്നേറും. അസോസിയേറ്റ് ടീമുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക വിരുതുള്ള ഇന്ത്യയ്ക്ക് ഹോങ് കോങ് വെല്ലുവിളിയുയർത്താൻപോന്ന പ്രതിയോഗിയല്ലെന്നാണ് വിലയിരുത്തൽ. ആദ്യകളിയിൽ പാകിസ്താനോട് തോറ്റ ഹോങ് കോങ് ഇന്ത്യയോടും തോറ്റാൽ പുറത്താവും. ഹോങ് കോങ്ങുമായി മുമ്പ് ഒരിക്കലേ ഇന്ത്യ ഏകദിനം കളിച്ചിട്ടുള്ളൂ. 2008 ഏഷ്യ കപ്പിലെ ഈ കളിയിൽ ധോനി, റെയ്ന എന്നിവരുടെ സെഞ്ചുറികളിലൂടെ 374 റൺസ് വാരിക്കൂട്ടിയ ഇന്ത്യ 256 റൺസിന്റെ കൂറ്റൻ വിജയവും കൈക്കലാക്കിയിരുന്നു. സിംബാബ്വെയ്ക്ക് ടെസ്റ്റ് പദവി ലഭിക്കുന്നതിനു മുൻപ് അഞ്ച് ഏകദിനത്തിൽ മാറ്റുരച്ചപ്പോൾ അഞ്ചിലും ഇന്ത്യയ്ക്കായിരുന്നു ജയം. ബംഗ്ലാദേശ് സമാന അവസ്ഥയിലായിരുന്നപ്പോൾ അവരുമായുള്ള എട്ടു കളിയിൽ എട്ടിലും ഇന്ത്യ ജയിച്ചു. മറ്റ് അസോസിയേറ്റ് ടീമുകളുമായി 27 ഏകദിനത്തിൽ പോരടിച്ചപ്പോൾ രണ്ടു തോൽവി മാത്രമാണ് ഇന്ത്യ വഴങ്ങിയത്. അതുരണ്ടും കെനിയയോടായിരുന്നു. വിരാട് കോലിക്ക് വിശ്രമമനുവദിച്ചതിനാൽ രോഹിത് ശർമയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. പാകിസ്താനെതിരേ കളിച്ച അതേ ടീമിനെയാവും ഇന്ത്യയ്ക്കെതിരേ ഹോങ് കോങ് അണിനിരത്തുക. വേഗംകുറഞ്ഞ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതാണെങ്കിലും പേസർമാർക്കും ആനുകൂല്യം കിട്ടുമെന്ന് പാക് താരം ഉസ്മാൻ ഖാന്റെ പ്രകടനം ചൂണ്ടിക്കാട്ടുന്നു. ഉസ്മാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. സാധ്യതാ ടീം - ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ധവാൻ/രാഹുൽ, റായുഡു, മനീഷ് പാണ്ഡെ, ധോനി/കാർത്തിക്, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ/അക്ഷർ പട്ടേൽ, ഭുവനേശ്വർ/ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ബുംറ/ഖലീൽ അഹമദ്, ചാഹൽ. ഹോങ് കോങ്: നിസാകത്ത് ഖാൻ, അൻഷുമാൻ റാത്ത് (ക്യാപ്റ്റൻ), ബാബർ ഹയാത്ത്, കിഞ്ചിത് ഷാ, ക്രിസ്റ്റഫർ കാർട്ടർ, എഹ്സൻ ഖാൻ, ഐസാസ് ഖാൻ, സ്കോട്ട് മകെക്നി, തൻവീർ അഫ്സൽ, നദീം അഹമദ്. Content Highlights: asia cup 2018 india against hong-kong


from mathrubhumi.latestnews.rssfeed https://ift.tt/2D47PBK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages