പിറന്നാള്‍ ദിനത്തില്‍ അമ്മയില്ലാത്ത കിച്ചൂന്റെ സങ്കടം മായ്ച്ച് അച്ഛന്‍: നൊമ്പരക്കടലാകുന്ന പോസ്റ്റ് വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

പിറന്നാള്‍ ദിനത്തില്‍ അമ്മയില്ലാത്ത കിച്ചൂന്റെ സങ്കടം മായ്ച്ച് അച്ഛന്‍: നൊമ്പരക്കടലാകുന്ന പോസ്റ്റ് വൈറലാകുന്നു

പലപ്പോഴായി മലയാളിയുടെ കണ്ണുനനയിച്ച ആളാണ് വീണ്ടും നൊമ്പരക്കടലാകുന്ന പോസ്റ്റുമായി എത്തിയത്. പ്രണയിച്ചും സ്‌നേഹിച്ചും കൊതിതീരാതെ കിച്ചൂനെ ഏല്‍പ്പിച്ച് ഈ ജീവിതത്തില്‍ നിന്ന് വിട്ടകന്ന അച്ചൂവെന്ന നൊമ്പരം പറഞ്ഞാണ് രമേഷ് കണ്ണുനനയിച്ചത്. ഇപ്പോഴിതാ മകന്റെ പിറന്നാള്‍ ദിനത്തില്‍ നൊമ്പരക്കടലാകുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയമുള്ളവരേ..
ഇന്ന് നമ്മുടെ കിച്ചൂന്റെ അഞ്ചാംപിറന്നാളാണ്‌ എന്നത്തേയുംപോലെ കുഞ്ഞിക്കേക്കും, കുഞ്ഞിപ്പായസവുമായി വലിയ ആഘോഷം.
എന്റെ പിറന്നാൾ ഫോട്ടോയിൽ കുമ്മനടിച്ചവനാ..പകരം ഞാൻ നിന്റെ പിറന്നാളിന് കാണിച്ചുതരാടാ എന്നുപറഞ്ഞതാ ...പക്ഷെ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ ഓൺലൈൻ വാർത്തകളിൽ മുഴുവൻ എന്റെയും അച്ചൂന്റെയും ഫോട്ടോ മാത്രം കണ്ട് ആശാൻ കട്ടകലിപ്പിലാ .....നിങ്ങളുരണ്ടും മാത്രേ ഉള്ളോ?കിച്ചു ഇല്ലേയെന്നും ചോദിച്ചു ...😂 അപ്പൊ ഞാൻപറഞ്ഞു എടാ നീ അപ്പൊ അമ്മേടെ കുമ്പിയിൽ (വയറിനുള്ളിൽ )ഉണ്ടല്ലോ ...അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും ...അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ .... ഓൺലൈൻ പോർട്ടലിൽ വന്ന എൻഗേജ്‌മെന്റ് ഫോട്ടോ കാണിച്ചാണ് ഈ കടുത്ത നുണപറഞ്ഞു വച്ചേക്കുന്നത് ....ഇച്ചിരിക്കൂടെ വലുതാവുമ്പോ അച്ഛാ നിങ്ങടെ എൻഗേജ്‌മെന്റ് ഫോട്ടോയിൽ എങ്ങനാ അമ്മേടെ കുമ്പിയിൽ ഞാൻ വന്നതെന്ന് ചോദിച്ചാൽ യെസ് ....ഞാൻ പെട്ട് 😜😉😂😇അതോണ്ട് ഇന്നത്തെദിവസം അവന്റെ മാത്രംഫോട്ടോമതി .നിങ്ങളോരോരുത്തരുടേയും സ്നേഹംതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും, ആഘോഷവും ....ഞങ്ങളോട് കാണിക്കുന്ന വലിയ സ്നേഹത്തിനു, ചേർത്തുപിടിക്കലിന് അവന്റെ വക എല്ലാവർക്കും ചക്കരയുമ്മകൾ ....🎂



from mangalam.com https://ift.tt/2O6vcvz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages