മു​റി​യി​ലും ഭി​ത്തി​ക​ളി​ലും കി​ണ​ര്‍ വ​രെ​യു​ള്ള വ​ഴി​ക​ളി​ലും രക്തക്കറ ; മു​ടി മു​റി​ച്ച നി​ല​യി​ലും, കന്യാസ്ത്രീ ഇരുട്ടത്ത് 100 മീറ്റര്‍ അകലം വരെ എത്തിയതെങ്ങിനെ​? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

മു​റി​യി​ലും ഭി​ത്തി​ക​ളി​ലും കി​ണ​ര്‍ വ​രെ​യു​ള്ള വ​ഴി​ക​ളി​ലും രക്തക്കറ ; മു​ടി മു​റി​ച്ച നി​ല​യി​ലും, കന്യാസ്ത്രീ ഇരുട്ടത്ത് 100 മീറ്റര്‍ അകലം വരെ എത്തിയതെങ്ങിനെ​?

പ​ത്ത​നാ​പു​രം: താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലും ഭി​ത്തി​ക​ളി​ലും കി​ണ​ര്‍ വ​രെ​യു​ള്ള വ​ഴി​ക​ളി​ലും കി​ണ​റ്റി​ന്റെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലും തൂ​ണു​ക​ളി​ലും ര​ക്ത​ക്ക​റ മു​ടി മു​റി​ച്ച നി​ല​യി​ലും. മണ്‍തിട്ടകളും കുഴികളുമുള്ള വഴിയിലൂടെ ഇരുട്ടത്ത് നല്ല ദൂരത്തുളള കിണറ്റിനടുത്തേക്ക് എത്തിയതെങ്ങിനെ​? ഇത്തരം ചോദ്യങ്ങളാണ് മൗ​ണ്ട് താ​ബോ​ ദ​യ​റാ കോ​ണ്‍വെന്റിലെ സി​സ്​​റ്റ​ർ സൂ​സ​മ്മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സി​ന്​ മു​ന്നി​ലു​ള്ള​ത്​.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന സൂ​സ​മ്മ രോ​ഗ​വി​വ​ര​ങ്ങ​ളും മ​റ്റും ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലെ​ത്തി​യ ഇ​വ​ർ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ള്‍ കാ​ര​ണം അ​വ​ധി​യെ​ടു​ത്തി​രു​ന്നു. ക​ന്യാ​സ്​​ത്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ന്‍ മാ​നേ​ജ്മെന്റ് ത​യാ​റാ​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലും പ​തി​വു​പോ​ലെ സു​ഹൃ​ത്തു​ക്ക​ളോ​ട് ഇ​വ​ർ സം​സാ​രി​ച്ചി​രു​ന്ന​ത്രെ. അ​സു​ഖ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച പ​ള്ളി​യി​ല്‍ പോ​കാ​നാ​യി മ​റ്റു​ള്ള​വ​ര്‍ വി​ളി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​വ​ർ മു​റി​യി​ലു​ണ്ടാ​യി​രു​ന്നോ എ​ന്നും അ​റി​വി​ല്ല.

ഹോ​സ്​​റ്റ​ലി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യാണ് മൃതദേഹം കിടന്ന കിണര്‍ നില്‍ക്കുന്നത്. വ​ഴി​യി​ൽ മ​ൺ​തി​ട്ട​ക​ളും കു​ഴി​ക​ളും. ഇ​രു​ട്ടി​ൽ ഒ​റ്റ​ക്ക് ഒ​രാ​ൾ​ക്ക് ഇ​വി​ടെയെത്താ​ൻ പ്ര​യാ​സ​മാണെന്നാണ് വിലയിരുത്തല്‍. പ്രാ​ർ​ഥ​ന​ക്കു​​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ള്‍ഡ് ഏ​ജ് ഹോ​മിന്റെ പി​ന്നി​ലെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. ഭിത്തികളിലും കിണര്‍ വരെയുള്ള വഴികളിലും കിണറിന്റെ സമീപശത്ത കെട്ടിടത്തിലും പറ്റിയിട്ടുള്ള രക്തക്കറയില്‍ പ​ല​തും വി​ര​ല്‍ കൊ​ണ്ട്‌ സ്പ​ര്‍ശി​ച്ച​വ​യാ​ണ്. മു​ടി മു​റി​ച്ച നി​ല​യി​ലാ​യ​തും സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്നു.

പോസ്റ്റുമാര്‍ട്ടം നടപടികള്‍ തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. ഫോന്‍സിക് വിഭാഗം മേധാവി​യുടെ നേതൃത്വത്തിലാണ് പോസ്റ്റുമാര്‍ട്ടാം നടപടികള്‍ നടക്കുന്നത്. എല്ലാം പോലീസ് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ഇന്നലെ രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് പുറത്തെടുത്തത്. പ്രാഥമിക നിഗമനം അനുസരിച്ച് കൈത്തണ്ടയിലും കയ്യിലെ മറ്റിടങ്ങളിലും മുറിവുണ്ടായിരുന്നു. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.



from mangalam.com https://ift.tt/2wYJLty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages