ന്യൂഡല്‍ഹി: ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ മലയാളി യുവാവിനെ ഡല്‍ഹിയില്‍ നിന്ന് എന്‍ഐഎ പിടികൂടി. വയനാട് കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫര്‍ ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം അനുമതിയില്ലാതെ അഫ്ഗാനിലെത്തിയ നാഷിദുളിനെ അഫ്ഗാന്‍ സുരക്ഷാ സേന ഇന്ത്യയിലേയ്ക്ക് നാടുകടത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ആളുകളെ ഐഎസിലേയ്ക്ക് ചേര്‍ക്കാനും ഇയാള്‍ ശ്രമം നടത്തിയിരുന്നു.
അബ്ദുള്‍ റാഷിദ് അബ്ദുള്ള, അഷ്ഫാക് മജീദ് എന്നിവരോടൊപ്പമാണ് ഇയാള്‍ ആളുകളെ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത്. 2017 ഒക്‌ടോബര്‍ മൂന്നിനാണ് നാഷിദുള്‍ മസ്‌കറ്റ് വഴി ഇറാനിലെത്തിയത്. ഇവിടെ നിന്ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ എത്തിയ ഇയാളെ അഫ്ഗാന്‍ സുരഷാ സേന പിടികൂടുകയായിരുന്നു. ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇന്ന് എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
from mangalam.com https://ift.tt/2OHEdvn
via IFTTT
No comments:
Post a Comment