കാത്തിരിക്കൂ.... റഫാലില്‍ 'കളി' തുടങ്ങിയിട്ടേയുള്ളൂവെന്ന് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

കാത്തിരിക്കൂ.... റഫാലില്‍ 'കളി' തുടങ്ങിയിട്ടേയുള്ളൂവെന്ന് രാഹുല്‍

അമേത്തി (ഉത്തർപ്രദേശ്): റഫാൽ ഇടപാടിൽ ആരോപണങ്ങൾക്ക് ശക്തിപകർന്ന്, മോദി സർക്കാരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാര്യങ്ങൾ കൂടുതൽ രസകരമാകാനിരിക്കുന്നതേയുള്ളൂവെന്നും മോദി സർക്കാരിന്റെ അഴിമതികളെക്കുറിച്ച് വരുംമാസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേഠിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഇല്ലാതാക്കാൻ വന്ന ആൾത്തന്നെ അനിൽ അംബാനിക്ക് അനധികൃതമായി കൊടുത്തത് 30,000 കോടി രൂപയാണ്.കാര്യങ്ങൾ കൂടുതൽ രസകരമാകാനിരിക്കുന്നതേയുള്ളൂ. വരുന്ന രണ്ട്, മൂന്ന് മാസങ്ങൾക്കുള്ളിൽ റഫാൽ, വിജയ് മല്യ, ലളിത് മോദി, നോട്ട് നിരോധനം, ജിഎസ്ടി എന്നിങ്ങനെ മോദി ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓരോന്നോരോന്നായി പുറത്തുവരും. മോദി ഒരു കാവൽക്കാരനല്ല, കവർച്ചക്കാരനാണെന്ന് ഞങ്ങൾ കാട്ടിത്തരും- രാഹുൽ ഗാന്ധി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ വലിയൊരു ബോംബ് പൊട്ടുമെന്ന് ഓഗസ്റ്റ് 30ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. തുടർ ദിവസങ്ങളിലാണ് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായത്. ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തിയത് മോദിയുടെ നിർദേശപ്രകാരമായിരുന്നെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തലും തുടർന്നുണ്ടായി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് കോൺഗ്രസും ബിജെപിയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ കമ്പനിയ്ക്ക് അവസരം ലഭിക്കാതിരുന്നതിനാൽ യുപിഎ സർക്കാർ റഫാൽ ഇടപാട് ഉപേക്ഷിക്കുകയായിരുന്നെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. Content Highlights:fun has just begun, Rahul Gandhi, Rafale controversy


from mathrubhumi.latestnews.rssfeed https://ift.tt/2OQ870a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages