വിമാനയാത്രക്കിടെ അബദ്ധത്തില്‍ സുരക്ഷാ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

വിമാനയാത്രക്കിടെ അബദ്ധത്തില്‍ സുരക്ഷാ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു

പട്ന: വിമാനം പറക്കുന്നതിനിടെ അബദ്ധത്തിൽ പുറത്തേക്കുള്ള വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ടോയ്ലറ്റിലേക്കുള്ള വാതിലാണെന്ന് കരുതിയാണ് ഇയാൾ തുറക്കാൻ ശ്രമിച്ചത്. ശനിയാഴ്ച ന്യൂഡൽഹിയിൽ നിന്നും പട്നക്ക് പോയ ഗോ എയർ വിമാനത്തിലായിരുന്നു സംഭവം. വിമാനം പറന്നുയർന്ന ശേഷം ടോയ്ലറ്റിലേക്ക് പോയ ഇയാൾ സമീപമുള്ള സുരക്ഷാ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട മറ്റു യാത്രക്കാർ പരിഭ്രാന്തരായി. വിമാനം പട്നയിൽ ഇറങ്ങുന്നതുവരെ ഇയാളെ ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു. ഇക്കാര്യം ജീവനക്കാർ വിമാനത്താവളത്തിൽ അറിയിച്ചു. പട്ന വിമാനത്താവളത്തിൽ എത്തിയശേഷം ഇയാളെ സുരക്ഷാ അധികൃതർക്ക് കൈമാറി.ആദ്യമായാണ് ഇയാൾ വിമാനത്തിൽ കയറുന്നത്. എയർപോർട്ട് സ്റ്റേഷനിൽ വച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് അബദ്ധം പറ്റിയതായി മനസിലാക്കിയെന്ന് പോലീസ് അറിയിച്ചു. ബീഹാറിലെ കങ്കാർബഘ് സ്വദേശിയായ ഇയാൾ അജ്മീരിലെ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. തെറ്റു മനസിലായ ഇയാൾ മാപ്പു പറഞ്ഞതായും പിന്നീട് വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിൽ വിട്ടയച്ചതായും പോലീസ് പറഞ്ഞു. വിമാനത്തിന്റെ പുറകിലുള്ള സുരക്ഷാ വാതിൽ ഉയർന്ന വായു സമ്മർദമുള്ളതിനാൽ യാത്രക്കിടെ പെട്ടെന്ന് തുറക്കാൻ കഴിയില്ലെന്നാണ് എയർക്രാഫ്റ്റ് എൻജിനീയർമാരുടെ വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2zs7N2p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages