ഹൈദരാബാദ്: 44 പേർ കൊല്ലപ്പെട്ട 2007-ലെ ഹൈദരാബാദ് ഇരട്ട സ്ഫോടന കേസിൽ രണ്ടു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടു പേരെ വെറുതെ വിട്ടു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. മുഹമ്മദ് അക്ബർ ഇസമായിൽ ചൗധരി, അനീഖ് ശഫീഖ് സയീദ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഫാറൂഖ് ഷറഫുദ്ദീൻ തർകാഷ്, മുഹമ്മദ് സാദിഖ് ഇസ്രാർ എന്നിവരയെയാണ് വെറുതെ വിട്ടത്. മറ്റൊരു പ്രതിയായ താരിഖ് അഞ്ജുമിനെതിരെയുള്ള കേസും തിങ്കളാഴ്ചയാകും പരിഗണിക്കുക. സുരക്ഷാ കാരണങ്ങളെ തുടർന്ന് അഞ്ചു പേരെയും കോടതിയിൽ ഹാജാരാക്കിയിരുന്നില്ല. തെലങ്കാന പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരും പിടിയിലായത്. എല്ലാവരും ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരാണ്. കേസിൽ മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. ഇതിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപകരായ ഇഖ്ബാൽ ഭട്കലിനേയും റിയാസ് ഭട്കലിനേയും കണ്ടെത്താനായിട്ടില്ല. അനീഖ് ശഫീഖ്, റിയാസ് ഭട്കൽ, ഇസ്മായിൽ ചൗധരി എന്നിവരാണ് വിവിധയിടങ്ങളിലായി ബോബുകൾ വച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗോകുൽ ചാട്ട് ഭക്ഷണശാലയിൽ നടന്ന സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുംബിനി പാർക്കിലെ തീയേറ്ററിൽ നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമായിരുന്നു ഈ സ്ഫോടനം. ഇതിന് ശേഷം 19 ഇടങ്ങളിലായി പൊട്ടാത്ത ബോബുകളും പോലീസ് കണ്ടെത്തി. 2007 ഓഗസ്റ്റ് 25 നായിരുന്നു സ്ഫോടനങ്ങൾ നടന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NQiNM8
via
IFTTT
No comments:
Post a Comment