കണ്ണൂർ: സാമ്പത്തികപ്രതിസന്ധിയും ഇന്ധനക്ഷാമവും കാരണം കെ.എസ്.ആർ.ടി.സി. ഒരുദിവസം സംസ്ഥാനത്തൊട്ടാകെ 3,33,117 കിലോമീറ്റർ ദൂരം ഓട്ടം കുറയ്ക്കുന്നു. ഇതോടെ സർവീസുകൾ വ്യാപകമായി മുടങ്ങും. ശനിയാഴ്ചമുതൽ നിർദേശം കർശനമായി പാലിക്കണമെന്ന് സോണൽ ഓഫീസർമാർക്ക് നിർദേശം നൽകി. ഓണക്കാലത്ത് 40 ശതമാനം സർവീസുകൾ വെട്ടിക്കുറക്കാനുള്ള നിർദേശത്തിന് പിന്നാലെയാണ് ദിവസേനയുള്ള ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള നീക്കവും. സംസ്ഥാനത്ത് 5,400 ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി. നടത്തുന്നത്. ഇതിൽ ഒരുദിവസം 8,000 രൂപപോലും വരുമാനം കിട്ടാത്ത സർവീസുകളെല്ലാം റദ്ദാക്കും. മൂന്നരക്കോടി രൂപയാണ് ഡീസലിനായി കെ.എസ്.ആർ.ടി.സി. ചെലവിടുന്നത്. ഇത് രണ്ടരക്കോടിയാക്കി ചുരുക്കാൻ ഓടുന്ന ദൂരം വെട്ടിക്കുറക്കും. നിലവിൽ സംസ്ഥാനത്ത് ഒരുദിവസം 18,03,279 കിലോമീറ്റർ ദൂരമാണ് കെ.എസ്.ആർ.ടി.സി. ഓടുന്നത്. ഇതിന് 4,51,267 ലിറ്റർ ഡീസൽ വേണം. 14,70,162 കിലോമീറ്റർ ദൂരമായി ഓട്ടം ചുരുക്കുമ്പോൾ ഡീസൽ ഉപയോഗം 3,70,999 ലിറ്ററായി പരിമിതപ്പെടുത്താം. ഇതുവഴി സാമ്പത്തികപ്രതിസന്ധി താത്കാലികമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടൽ. ഡീസൽ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി. 185 കോടിയോളം കുടിശ്ശികയായി നൽകാനുണ്ട്. ടയർ കമ്പനികൾക്ക് 22 കോടിയും ബാധ്യതയായി നിൽക്കുന്നു. ഡീസൽ കമ്പനികൾ കൂടുതൽ കടം നൽകാതായതോടെയാണ് ഇന്ധനക്ഷാമം തുടങ്ങിയത്. മേഖലതിരിച്ചുള്ള കണക്ക് മേഖല ഓടുന്നത് കുറയ്ക്കുന്നത് കുറവുള്ള കിലോമീറ്റർ ഉത്തരമേഖല 4,68,718 38,0506 88,212 മധ്യമേഖല 66,44,30 54,4793 1,19,637 തെക്കൻമേഖല 67,0131 544863 1,25,268
from mathrubhumi.latestnews.rssfeed https://ift.tt/2MEE5j4
via
IFTTT
No comments:
Post a Comment