പി.സി. ജോര്‍ജ്ജിന് നിയമം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമില്ലേ എന്ന് ചോദിച്ച് കേന്ദ്ര വനിതാ കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

പി.സി. ജോര്‍ജ്ജിന് നിയമം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമില്ലേ എന്ന് ചോദിച്ച് കേന്ദ്ര വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിയെ അധിക്ഷേപിച്ച വിഷയത്തില്‍ പി.സി. ജോര്‍ജ്ജിനെതിരെ കേന്ദ്ര വനിതാകമ്മീഷന്റെ വിമര്‍ശനം. ജോര്‍ജ്ജിന് നിയമം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമില്ലേ എന്നും കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ തെറ്റുകള്‍ സംഭവിക്കുന്നുവെന്നും രേഖാ ശര്‍മ്മ വിമര്‍ശിച്ചു.

മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കേരളത്തില്‍ എത്തി മുഖ്യമന്ത്രിയെ കാണും. പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നും രേഖാ ശര്‍മ്മ അറിയിച്ചു. തങ്ങളെ അധിക്ഷേപിച്ച സംഭവത്തില്‍ ഇരയെ അധിക്ഷേപിച്ച പിസിയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചില്ലെന്നും രേഖ പറഞ്ഞു.

കേരളത്തില്‍ നിന്ന് പുറത്ത് വരുന്നത് ഭയാനകമായ വാര്‍ത്തകളെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച വനിതാ കമ്മീഷനോട് യാത്ര ബത്ത നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, കേസന്വേഷണം നേരായ വഴിയിലാണ് നടക്കുന്നതെന്ന് ഇ.പി. ജയരാജന്‍ വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/2N2pspT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages