ആഭരണത്തിനും വിലകൂടിയ വസത്രങ്ങള്‍ക്കുമായി ഗര്‍ഭിണിയായ നവവധുവിനെ ദമ്പതിമാര്‍ കൊലപ്പെടുത്തി; മൃതദേഹം കണ്ടെടുത്തത് സ്യൂട്‌കേയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ആഭരണത്തിനും വിലകൂടിയ വസത്രങ്ങള്‍ക്കുമായി ഗര്‍ഭിണിയായ നവവധുവിനെ ദമ്പതിമാര്‍ കൊലപ്പെടുത്തി; മൃതദേഹം കണ്ടെടുത്തത് സ്യൂട്‌കേയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍

നോയ്ഡ: ആഭരണത്തിനും വിലകൂടിയ വസ്ത്രങ്ങള്‍ക്കുമായി നവവധുവിനെ ദമ്പതിമാര്‍ ക്രൂരമായി കൊലപ്പെടുത്തി. വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയായിരുന്നു കൊലപാതകം നടത്തിയത്. ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്‌കേയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ ഗസിയാബാദില്‍ നിന്നും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സൗരവ് ദിവാകര്‍ ഋതു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാലയും പ്രതികളും ബാസ്രാക് പ്രദേശത്ത് ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാലയെ കാണാനായി കുറച്ച് ബന്ധുക്കള്‍ എത്തിയിരുന്നു. ഈ സമയം മാല തന്റെ ആഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും ഇവരെ കാണിച്ചു. ഇത് ഋതുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയ ഋതു വിവരം ഭര്‍ത്താവായ സൗരവിനെ അറിയിച്ചു. അടുത്ത ദിവസം മാലയെ ഋതു വീട്ടിലേക്ക് ക്ഷണിച്ചു. മാലയുടെ ഭര്‍ത്താവ് ശിവം ജോലിക്ക് പോയശേഷമായിരുന്നു ഇത്. വീട്ടിലെത്തിയ മാലയെ ഋതുവും ഭര്‍ത്താവും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മാലയുടെ വീട്ടിലെത്തി ആഭരണവും വസ്ത്രങ്ങളും ഇരിക്കുന്ന സ്യൂട്‌കെയ്‌സ് കൈക്കലാക്കി. ആഭരണവും വസ്ത്രങ്ങളും എടുത്തുമാറ്റിയ ശേഷം മാലയുടെ മൃതദേഹം ഇവര്‍ സ്യൂട്‌കെയ്‌സിനുള്ളിലാക്കി.

രാത്രി ഒമ്പത് മണിയോടെ മാലയുടെ മൃതദേഹം ഇവര്‍ ഗസിയാബാദില്‍ എത്തി ഉപേക്ഷിച്ചു. അവിടുന്ന് പ്രതികള്‍ തങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. മാലയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ശിവം പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആദ്യം മാലയുടെ ബന്ധുക്കള്‍ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു ആരോപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ കൊലപാതക സമയം ശിവം ജോലിസ്ഥലത്തായിരുന്നെന്ന് വ്യക്തമായി.

പിന്നീടാണ് ഇത് സൗരവിലേക്കും ഋതുവിലേക്കും തിരിയുന്നത്. കൊലപാതകം നടന്നതിന് ശേഷം ഇരുവരും തിരിച്ചെത്തിയിട്ടില്ലെന്നും പോലീസില്‍ സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് ദമ്പതികളെ കണ്ടെത്തുകയും പോലീസ് കസ്റ്റഡിയിലെടു്ത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. കുറ്റസമ്മതം നടത്തിയ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.



from mangalam.com https://ift.tt/2CUr68H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages