എം.എല്‍.എയ്‌ക്കെതിരെയുള്ള പീഡന പരാതി പോലീസിന് പകരം മന്ത്രി എങ്ങനെ അന്വേഷിക്കും- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

എം.എല്‍.എയ്‌ക്കെതിരെയുള്ള പീഡന പരാതി പോലീസിന് പകരം മന്ത്രി എങ്ങനെ അന്വേഷിക്കും- ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിഎം.എൽ.എയ്ക്കെതിരെയുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാൻ നിയമമന്ത്രി എ.കെ. ബാലനെയും പി.കെ. ശ്രീമതി എം.പിയേയും ചുമതലപ്പെടുത്തിയ സി.പി.എം നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം കേസിൽ അന്വേഷണം നടത്തേണ്ടത് പാർട്ടി അല്ല പൊലീസാണ്. ഇവിടെ പരാതി പൊലീസിന് കൈമാറാതെ മന്ത്രി തന്നെ അന്വേഷണം നടത്തുകയാണ്. ഇത് കേട്ടു കേൾവി ഇല്ലാത്ത കാര്യമാണ്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലൻ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതം. ഓഗസ്റ്റ് 31നുതന്നെമന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏൽപ്പിച്ചു എന്നും അവർ അന്വേഷണം തുടങ്ങിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ മന്ത്രി ബാലൻ കഴിഞ്ഞ ദിവസവും പറഞ്ഞത് താൻ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോൾ ഒന്നുകിൽ മന്ത്രി ബാലനോ, അല്ലെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം. ഓഗസ്റ്റ് 14 ന് തന്നെ പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാർട്ടി പത്രക്കുറിപ്പിൽ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലീസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2MXQtuw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages