മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

മുത്തലാഖ് ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയിൽ പാസാക്കാനായിരുന്നില്ല. ഇതേത്തുടർന്നാണ് സർക്കാർ ഓർഡിനൻസുമായെത്തിയത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാൽ മൂന്ന് വർഷംവരെ തടവും പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബിൽ പാസാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2xms08r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages