പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; പകരം ദീപക് ചാഹര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; പകരം ദീപക് ചാഹര്‍

ദുബായ്:ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്ക്ക് തിരിച്ചടി. ഇനിയുള്ള മത്സരങ്ങളിൽ പാണ്ഡ്യക്ക് കളിക്കാനാകില്ല. പകരം ദീപക് ചാഹറിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച ചാഹർ ദുബായിലെത്തുമെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്താനെതിരായ മത്സരത്തിന് നടുവിന് പരിക്കേറ്റ പാണ്ഡ്യയെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. പാകിസ്താന്റെ ഇന്നിങ്സിലെ 18-ാം ഓവറിലായിരുന്നു സംഭവം. ആ ഓവറിലെ അഞ്ചാമത്തെ പന്ത് എറിയാനായി റൺ അപ് എടുക്കവെ വേദന സഹിക്കാനാകാതെ താരം ഗ്രൗണ്ടിൽ കിടക്കുകയായിരുന്നു. പരിക്ക് ഗുരുതരണമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ പുറംവേദനയാണെന്ന് പിന്നീട് ബി.സി.സി.ഐയുടെ വിശദീകരണം വന്നു. നിലവിൽ ടീമിലെ പേസ് ബൗളിങ് ഓൾറൗണ്ടറാണ് പാണ്ഡ്യ. ഇരുപത്തിയാറുകാരനായ ദീപക് ചാഹർ മീഡിയം പേസ് ബൗളറാണ്. അത്യാവശ്യം ഘട്ടങ്ങളിൽ ചാഹറിനെ ബാറ്റ്സ്മാനായും ഉപയോഗിക്കാം.സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടിട്വന്റി പരമ്പരയിൽ ഇന്ത്യൻ ടീമംഗമായിരുന്നു ദീപക്. ആ പരമ്പരയിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ദീപക് ജേസൺ റോയിയുടെ വിക്കറ്റുമെടുത്തു. നിലവിൽ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് ദീപക്. Content Highlights: Injured Hardik Pandya ruled out of Asia Cup


from mathrubhumi.latestnews.rssfeed https://ift.tt/2xs3TFo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages