ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ? ബിജെപിയില്‍ ചേര്‍ന്നിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: ഫാ. മാത്യു മണവത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോ? ബിജെപിയില്‍ ചേര്‍ന്നിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത: ഫാ. മാത്യു മണവത്ത്

കോട്ടയം: ബി.ജെ.പിയില്‍ താന്‍ അംഗത്വമെടുത്തെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഫാ. മാത്യു മണവത്ത്. ബിജെപി കേരളയെന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഫാ. മാത്യു മണവത്ത് ബിജെപിയില്‍ ചേര്‍ന്നു എന്ന വിവരം നല്‍കിയിരുന്നു. ഇത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ബിജെപി പോസ്റ്റ് തിരുത്തി. മാധ്യമങ്ങളെയും അഞ്ചു പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണ് ബിജെപി അറിയിച്ചിരുന്നത്. അതില്‍ ഫാ. മാത്യു മണവത്തിന്റെ പേരുമുണ്ടായിരുന്നു.

താന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് വൈദികന്‍ പ്രസ്താവനയിറക്കിയതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ലെന്ന് ഫാ. മാത്യു മണവത്ത് വിശദമാക്കി. ബിജെപിയുടേയോ, കോണ്‍ഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്, ചിലരൊക്കെയായി വ്യക്തി ബന്ധമുണ്ട്. ആ നിലയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവുമായിട്ടും ബന്ധമുണ്ട് . അതുപോലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലരുമായും വ്യക്തി ബന്ധമുണ്ട്. ജന്മനാട്ടിലെ ഒരു സഹോദരന്‍ സൗദിയില്‍ മരണപ്പെട്ടിരുന്നു . നിര്‍ധന കുടുംബമായ ആ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയുമായി ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നുവെന്നത് സത്യമാണ്. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോയെന്നും വൈദീകന്‍ ചോദിക്കുന്നു.



from mangalam.com https://ift.tt/2NyjBJq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages