ഒന്നര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മ തന്നെ: അജ്ഞാതന്‍ ആക്രമിച്ചെന്നത് കള്ളക്കഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ഒന്നര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മ തന്നെ: അജ്ഞാതന്‍ ആക്രമിച്ചെന്നത് കള്ളക്കഥ

ചേര്‍പ്പ്: ഒന്നര വയസ്സുകാരി കിണറ്റില്‍ വീണു മരിച്ചതിനെക്കുറിച്ച് അമ്മ പറഞ്ഞതൊക്കെ കള്ളമെന്ന് തെളിഞ്ഞു. ചെവ്വൂര്‍ ചെറുവത്തേരി താഴത്തുവീട്ടില്‍ ബിനീഷ് കുമാറിന്റെ ഭാര്യ രമ്യ(33)യ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വാട്ടര്‍ അതോറിറ്റി ഒല്ലൂര്‍ സെക്ഷനിലെ ജീവനക്കാരിയാണ് രമ്യ. ഞായറാഴ്ച രാത്രല പതിനൊന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോള്‍ ഒരാള്‍ തന്നെയും മകളെയും ബലമായി തള്ളിയിട്ടെന്നായിരുന്നു മൊഴി. ഇത് കള്ളമാണെന്ന് തെളിഞ്ഞു.

സംശയം തോന്നി ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തറിഞ്ഞത്. ട്രെസ് പണിക്കാരനായ ബിനീഷ് സ്ഥിരം മദ്യപിച്ച് രാത്രിവൈകി വീട്ടിലെത്തുന്നതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ സ്ഥിരം വഴക്കുണ്ടായിരുന്നു. സംഭവ ദിവസം രാത്രിയും ബിനീഷ് വരാന്‍ വൈകിയതോടെ ഫോണില്‍ വിളിച്ച് തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. ഈ ദേഷ്യത്തിന് മകളുമായി രമ്യ കിണറ്റില്‍ ചാടി. മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടന്ന രമ്യ കുറച്ചു കഴിഞ്ഞ് പൈപ്പില്‍ പിടിച്ച് മുകളിലേയ്ക്ക് കയറി.

കുഞ്ഞിനെക്കുറിച്ചോര്‍ത്ത് സങ്കടം വന്ന് രക്ഷിക്കാന്‍ വീണ്ടും വെള്ളത്തില്‍ ചാടി. പക്ഷേ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതോടെ തിരിച്ചു കയറി ഭര്‍ത്താവിനെ വിളിച്ച് വരുത്തി കള്ളക്കഥ പറയുകയായിരുന്നു.



from mangalam.com https://ift.tt/2ODrWYB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages