ലഹരിക്കായി കഫ് സിറപ്പ് ഉപയോഗിച്ചത് പിടിച്ചു; വാര്‍ഡനേയും അന്തേവാസിയേയും കൊന്ന് അഞ്ചു പേര്‍ ജുവനൈല്‍ ഹോമില്‍ നിന്നും രക്ഷപെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ലഹരിക്കായി കഫ് സിറപ്പ് ഉപയോഗിച്ചത് പിടിച്ചു; വാര്‍ഡനേയും അന്തേവാസിയേയും കൊന്ന് അഞ്ചു പേര്‍ ജുവനൈല്‍ ഹോമില്‍ നിന്നും രക്ഷപെട്ടു

പാറ്റ്‌ന: ജുവനൈല്‍ ഹോമിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വാര്‍ഡനെയും മറ്റൊരന്തേവാസിയേയും വെടിവച്ചു കൊന്ന് അഞ്ച് അന്തേവാസികള്‍ രക്ഷപെട്ടു. ബീഹാറിലെ പൂര്‍ണിയാ നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പാറ്റ്‌നയില്‍ നിന്നും 325 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

ലഹരിക്കുവേണ്ടി ചുമയ്ക്കുള്ള കഫ് സിറപ്പ് ധാരളമായി ഉപയോഗിക്കുന്നത് കണ്ടെത്തിയ വാര്‍ഡനുമായി ഇവര്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. വാര്‍ഡന്റെ അടുത്ത് ലഹരിയുടെ കാര്യങ്ങള്‍ എത്തിച്ചുകൊടുത്തതാണ് മറ്റൊരു അന്തേവാസിയെ വധിക്കുന്നതിന് കാരണമെന്നും കരുതുന്നു.

പ്രാദേശിക ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ മകനടങ്ങുന്ന സംഘമാണ് രക്ഷപെട്ടത്. മറ്റുള്ളവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്കെല്ലാം എതിരെ 12ലധികം കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. എങ്ങിനെയാണ് കുട്ടികളുടെ കൈവശം തോക്ക് എത്തിയതെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

കഫ് സിറപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അഞ്ചുപേരെയും വിവിധ സെല്ലുകളിലേക്ക് മാറ്റണമെന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് വാര്‍ഡന്‍ ബിജേന്ദ്ര കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ബുധനാഴ്ച അനുമതിക്കുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2NXXmfh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages