കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ; എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ; എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച്

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവില വർധനയ്ക്കെതിരേ കേരളത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ ആചരിക്കും. കേൺഗ്രസ് രാവിലെ ഒമ്പതുമുതൽ മൂന്നുവരെ അഖിലേന്ത്യാ ബന്ദാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതിനെ പിന്തുണച്ച് ഇടതുപക്ഷം രാവിലെ ആറുമുതൽ വെകുന്നേരം ആറുവരെ ഹർത്താലിനും ആഹ്വാനം ചെയ്തു. ഭാരതബന്ദ് കേരളത്തിൽ രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയുള്ള ഹർത്താലായി ആചരിക്കാനുള്ള സി.പി.എം. തീരുമാനത്തെ കെ.പി.സി.സി.യും പിന്തുണച്ചു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സി.പി.എം. ഈ ആവശ്യം ഉന്നയിക്കുന്നില്ല. പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാക്കാതെവേണം ഹർത്താൽ ആചരിക്കാനെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനും വെവ്വേറെ പ്രസ്താവനകളിൽ ആവശ്യപ്പെട്ടു. വിനോദസഞ്ചാരമേഖലയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതയെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നതാണ് ദിവസേനയുള്ള ഇന്ധനവിലവർധന. ഈ സാഹചര്യത്തിൽ എ.ഐ.സി.സി. ആഹ്വാനംചെയ്ത ഭാരത ബന്ദിൽനിന്ന് കേരളത്തിന് പിൻമാറാനാവില്ലെന്ന് എം.എം. ഹസ്സൻ പറഞ്ഞു. ഇന്ധനവിലവർധനയ്ക്കെതിരേ യു.ഡി.എഫ്. 12-ന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്താനിരുന്ന പ്രതിഷേധ പരിപാടി ശനിയാഴ്ച നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു. തിങ്കളാഴ്ച സ്വകാര്യ ബസുകൾ ഓടില്ല കൊച്ചി: തിങ്കളാഴ്ച സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഡീസൽ വില വർധന കാരണം ബസ്സുടമകൾ സർവീസ് നിർത്തലാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2wQHTEa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages