വാഷിംഗ്ടണ്‍: ഭീകരര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പാകിസ്ഥാന് നല്‍കാമെന്നേറ്റ സൈനിക സാമ്പത്തിക സഹായം അമേരിക്ക പിന്‍വലിച്ചു. ലോകത്തിനു തന്നെ ഭീഷണിയാകുന്ന ഭീകര സംഘടനകള്‍ പകീസ്ഥാനിലും കേന്ദ്രീകരിച്ചിട്ടുണ്ട. എന്നാല്‍, അത്തരം സംഘടനകള്‍ക്കെതിരെ പാകീസ്ഥാന്റെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അമേരിക്ക നല്‍കാമെന്നേറ്റ 2100 കോടിയുടെ സഹായം പിന്‍വലിച്ചത്.
ഈ വര്‍ഷം ആദ്യമാണ് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍, അഫ്ഗാനിസ്ഥാനെതിരായി ഭീകരപ്രവര്‍ത്തനം നടത്തുന്ന ഭീകരര്‍ക്ക് സുരക്ഷയൊരുക്കി എന്നാരൊപിച്ചാണ് ആമേരിക്ക ധനസഹായം പിന്‍വലിച്ചത്.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനുശേഷം അമേരിക്കയുടെ ഭാഗത്തു നിന്നുള്ള നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
2002 മുതല്‍ അമേരിക്ക 3,300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായം പാകിസ്ഥാന് ഇതുവരെ നല്‍കിയിട്ടുണ്ട്. വരുംകാലങ്ങളില്‍ പകിസ്ഥാന്റെ നയം മാറ്റുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കി.
from mangalam.com https://ift.tt/2PtEGB5
via IFTTT
No comments:
Post a Comment