കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു; ഞെട്ടിച്ച കൊലപാതക രഹസ്യം പുറത്തെത്തിയത് അമ്മയുടെ ഇന്റര്‍നെറ്റ് ബ്രൗസ് ഹിസ്റ്ററിയിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു; ഞെട്ടിച്ച കൊലപാതക രഹസ്യം പുറത്തെത്തിയത് അമ്മയുടെ ഇന്റര്‍നെറ്റ് ബ്രൗസ് ഹിസ്റ്ററിയിലൂടെ

അലാസ്‌ക: പതിമൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തിയ അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അന്വേഷണത്തിനൊടുവില്‍ കൊലപാതകത്തിലാണ് അന്വേഷണ സംഘം എത്തിനിന്നത്. കുട്ടിയുടെ അമ്മയുടെ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് ഹിസ്റ്ററിയില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.

അലാസ്‌കയിലെ ഫെയര്‍ബാന്‍ക്‌സില്‍ ആണ് സംഭവം. 'എങ്ങനെ ഒരു കൊലപാതകം നടത്താം', 'ഒരാളെ കൊല്ലാനും പിടിക്കപ്പെടാതിരിക്കാനുമുള്ള 16 വഴികള്‍' തുടങ്ങിയവയാണ് കുട്ടിയുടെ മരണത്തിന് മണിക്കൂറുകള്‍ മുമ്പ് അമ്മയായ സ്‌റ്റെഫാനി ലാഫൗണ്ടെയിന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത്.

കുഞ്ഞിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് 2017 നവംബര്‍ 20നാണ് സ്‌റ്റെഫാനി ബന്ധുക്കളെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വഭാവികതയായി ഒന്നും കണ്ടെത്തിയിരുന്നില്ല. ശരീരത്തില്‍ മുറുവുകളോ, ജനിതകപരമായ അസുഖങ്ങളോ, ആരോഗ്യ പ്രശ്‌നങ്ങളോ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല. മരണ കാരണം ശ്വാസം കിട്ടാത്തതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

നേരത്തെയും സ്റ്റെഫാനിയുടെ മറ്റൊരു കുഞ്ഞും സമാന കാരണത്തില്‍ മരിച്ചിട്ടുണ്ട്. ഇത് കണ്ടെത്തിയ അന്വേഷണ സംഘത്തിന് സംശയം വര്‍ദ്ധിച്ചു. 2015 സെപ്റ്റംബര്‍ 15നായിരുന്നു ആദ്യ കുഞ്ഞ് മരിച്ചത്. നാല് മാസം പ്രായമുള്ള കുഞ്ഞായിരുന്നു അന്ന് മരിച്ചത്. രണ്ടാമത്തെ കുഞ്ഞും ഇത്തരത്തില്‍ മരിച്ചതോടെ ഇതിലും ്അന്വേഷണം നടത്തുകയായിരുന്നു.

മുമ്പ് ഉണ്ടായിരുന്ന ബന്ധത്തിലേതായിരുന്നു സ്‌റ്റെഫാനിയ്ക്ക് നാല് മാസം പ്രായമായ കുഞ്ഞ്. കുട്ടിയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് അത്യാഹിത നമ്പറില്‍ വിളിച്ച് അറിയിക്കുകയും ബന്ധുക്കളോട് പറയുകയും ചെയ്യുകയായിരുന്നു സ്‌റ്റെഫാനി. കുഞ്ഞ് അന്ന് തന്നെ ശ്വാസം ലഭിക്കാതെ മരിക്കുകയും ചെയ്തു. രണ്ട് മരണത്തിലും നിലനിന്ന സമാനതകളാണ് പൊലീസിനെ അന്വേഷണം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. 9 മാസം നീണ്ടുനിന്ന രഹസ്യാന്വേഷണത്തിലൂടെയാണ് സ്‌റ്റെഫാനിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.



from mangalam.com https://ift.tt/2ovPW4v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages