വൃദ്ധസദനത്തിലെ കൂട്ടമരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

വൃദ്ധസദനത്തിലെ കൂട്ടമരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മലപ്പുറം: തവനൂരിലെ സർക്കാർ വ്യദ്ധസദനത്തിൽ നാല് അന്തേവാസികൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടു ദിവസത്തിനുള്ളിൽ നാലു പേർ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. വൃദ്ധസദനത്തിലെ ആരോഗ്യ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചും അന്വേഷണം നടത്തും. തവനൂരിലെസർക്കാർ വൃദ്ധസദനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇന്നലെ ഒരാളും ഇന്ന് പുലർച്ചെ മൂന്ന് പേരും മരിച്ചു. കാളിയമ്മ, ശ്രീദേവി, വേലായുധൻ, കൃഷ്ണമോഹൻ എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ചയാളുടെ മൃതദേഹം ഇന്നലെതന്നെ സംസ്കരിക്കുകയും ചെയ്തിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണങ്ങളെന്നാണ് വൃദ്ധസദനം അധികൃതർ പറയുന്നത്. എന്നാൽ മരണങ്ങൾക്കു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവിടെ നടക്കുന്ന മരണങ്ങൾ ആരെയും അറിയിക്കുന്നില്ലെന്നും സംസ്കാരം തിടുക്കത്തിൽ നടത്തുന്നതായും ആരോപണമുണ്ട്. Content Highlights:thavanur old age home, unusual death at old age home


from mathrubhumi.latestnews.rssfeed https://ift.tt/2OLW44e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages