കാളികാവ്: മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലയോരത്ത് നിരവധിപേർക്ക് വേട്ടസംഘം പട്ടി ഇറച്ചി നൽകിയെന്ന് ആരോപണം. ഇറച്ചിക്ക് വലിയ തുകയാണ് വാങ്ങിയത്. മാനിറച്ചി വേവുന്നതിലും അധികംസമയം ഇറച്ചി വേവാനെടുത്തതിനാലാണ് സംശയംതോന്നിയത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മലവാരത്ത് നിരവധി പട്ടികളുടെ തലകൾ കണ്ടെത്തി. പട്ടി മാംസം കഴിച്ച പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കബളിപ്പിക്കപ്പെട്ടവരാരും ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ല. മാനിനെ വേട്ടയാടുന്നതും ഭക്ഷണമാക്കിക്കഴിക്കുന്നതും കുറ്റമാണ്. വേട്ടസംഘം പിടിയിലാകുന്നതോടൊപ്പം ഇറച്ചിക്ക് പണം നൽകിയവരും കേസിൽ ഉൾപ്പെടും എന്നതിനാലാണ് ആരും മിണ്ടാതിരിക്കുന്നത്.സംഭവത്തെക്കുറിച്ച് പോലീസും വനം വന്യജീവി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നൽകിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ നിഗമനം. മാനിറച്ചിയാണ് നൽകിയതെങ്കിൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുക്കും. പട്ടി ഇറച്ചിയാണ് നൽകിയതെങ്കിൽ കബളിപ്പിച്ചതിന് പോലീസും കേസെടുക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2OW8cjg
via
IFTTT
No comments:
Post a Comment