ന്യൂഡൽഹി: തനിക്കും അറസ്റ്റിലായ മറ്റ് നാല് മനുഷ്യാവകാശപ്രവർത്തകർക്കും മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് ഉയർത്തിക്കാട്ടുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷക സുധാഭരദ്വാജ്. അറസ്റ്റിലായവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളും രേഖകളും ലഭിച്ചെന്ന്മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കിയിരുന്നു. തെളിവായി പോലീസ് ഉയർത്തിക്കാട്ടുന്ന കത്ത് വ്യാജമാണെന്നാണ് സുധാ ഭരദ്വാജിന്റെ വാദം.ഫരീദാബാദിൽ വീട്ടുതടങ്കലിൽ കഴിയുന്ന സുധാ ഭരദ്വാജ് തന്റെ അഭിഭാഷക വൃന്ദാ ഗ്രോവർക്ക് നൽകിയ സ്വന്തം കൈപ്പടയിലുള്ള എഴുത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.അത് പൂർണമായും കെട്ടിച്ചമച്ച വ്യാജ കത്താണ്. എന്നെയും മറ്റ് മനുഷ്യാവകാശപ്രവർത്തകരെയും സംഘടനകളെയുമെല്ലാം ക്രിമിനലുകളാക്കാനുള്ള മനപ്പൂർവ്വമായ നീക്കമാണത് -സുധാ ഭരദ്വാജിന്റെ കത്തിൽ പറയുന്നു. നിരോധിച്ച മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നുള്ള കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അഞ്ചു മനുഷ്യവകശ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് മഹാരാഷ്ട്ര പോലീസ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുമായി മനുഷ്യാവകാശപ്രവർത്തകർ അടുത്തിടപഴകി പ്രവർത്തിച്ചിരുന്നു. അവർക്ക് വേണ്ട ആയുധങ്ങളും ഗ്രനേഡുകളും മറ്റും അറസ്റ്റിലായവർ എത്തിച്ചുനൽകിയിരുന്നു. ഇതു സംബന്ധിച്ച വ്യക്തമായ രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മഹാരാഷ്ട്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പരംബിർ സിങ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെടുത്തിയാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ ചൊവ്വാഴ്ച പുണെ പോലീസ് അറസ്റ്റ് ചെയ്തത്. തെലുഗു കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരാവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവർത്തകരായ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമ പ്രവർത്തകൻ ഗൗതം നവ്ലാഖ എന്നിവരാണ്അറസ്റ്റിലായത്. കോടതി നിർദേശപ്രകാരം അഞ്ചുപേരും വീട്ടുതടങ്കലിൽ തുടരുകയാണ്. content highlights:Activist Sudha Bharadwaj, Letters Against Them Are Fabricated, Five Activists Arrested
from mathrubhumi.latestnews.rssfeed https://ift.tt/2PnzjDu
via
IFTTT
No comments:
Post a Comment