കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ബിഷപ്പിനെ അനുകൂലിച്ച് വന്ന സഭയുടെ നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിഷപ്പ് വാദിക്കും. താന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രിക്കെതിരെ നടപടിയെടുത്തതാണ് തനിക്കെതിരെ ഉയര്‍ന്നുവന്ന കേസിന് ആധാരം. കന്യാസ്ത്രി ആദ്യം നല്‍കിയ പരാതിയില്‍ ലൈംഗീകാരോപണമില്ലെന്നും വ്യക്തമാക്കുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചതാണ്. തന്നെ കുടുക്കുന്നതിന് പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ സൂചിപ്പിക്കുന്നു.
from mangalam.com https://ift.tt/2N6MxCY
via IFTTT
No comments:
Post a Comment