കൊച്ചി: പ്രളയത്തില്‍ നാടും നാട്ടുകാരും മുങ്ങിയിരിക്കുന്ന സമയത്ത് പ്രളയത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാന്‍ നോക്കുന്നതും ആളുകളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. എന്നാല്‍ ഒരു ദുരന്തത്തില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍ നമ്മളോ നമ്മുടെ അടുത്ത തലമുറയോ വീണ്ടും ആ ദുരന്തന്തില്‍പ്പെടും എന്നത് ഉറപ്പാണ്. ഇതാണ് സംഭവിച്ചതെന്നും ഐക്യരാഷ്ട്ര സഭാ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി പറയുന്നു. 99 -ലെ (1924) വെള്ളപ്പൊക്കത്തില്‍ നിന്നും നാം ഒന്നും പഠിക്കാത്തതാണ് 2018 -ല്‍ പണ്ടത്തേതിലും പലമടങ്ങായി ദുരന്തമുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പ്രളയാനന്തര പാഠങ്ങള്‍..!
പ്രളയത്തില്‍ നാടും നാട്ടുകാരും മുങ്ങിയിരിക്കുന്ന സമയത്ത് പ്രളയത്തിന് ഉത്തരവാദികളെ കണ്ടു പിടിക്കാന്‍ നോക്കുന്നതും ആളുകളെ കുറ്റപ്പെടുത്തുന്നതും ശരിയല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നാല്‍ ഒരു ദുരന്തത്തില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍ നമ്മളോ നമ്മുടെ അടുത്ത തലമുറയോ വീണ്ടും ആ ദുരന്തന്തില്‍പ്പെടും എന്നത് ഉറപ്പാണ്. 99 -ലെ (1924) വെള്ളപ്പൊക്കത്തില്‍ നിന്നും നാം ഒന്നും പഠിക്കാത്തതാണ് 2018 -ല്‍ പണ്ടത്തേതിലും പലമടങ്ങായി ദുരന്തമുണ്ടാകാന്‍ കാരണം. ഇനിയാകട്ടെ കാലാവസ്ഥാ വ്യതിയാനം വരുന്നു, മലയാളികളുടെ എണ്ണം കൂടുന്നു, ഉള്ളവര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ഇനിയും പെരുമഴക്കാലങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. അപ്പോള്‍ ഈ ദുരന്തത്തിലെ പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍, ഇനിയൊരു പെരുമഴക്കാല ദുരന്തത്തിന്റെ ആക്കം ഇതിലും വലുതായിരിക്കും. അതുകൊണ്ട് പാഠങ്ങള്‍ പഠിച്ചേ തീരൂ.
ഈ ദുരന്തത്തെക്കുറിച്ച് - ഹൈറേഞ്ചിലും, കുട്ടനാട്ടിലും, ആലുവ-ചാലക്കുടി പ്രദേശങ്ങളിലും എങ്ങനെ ഈ ദുരന്തം വ്യത്യസ്തമായിരുന്നു, ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങള്‍, ഡാമുകള്‍ എങ്ങനെ ഈ ദുരന്തത്തെ ബാധിച്ചു, എങ്ങനെയാണ് ഈ ദുരന്തം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ (സ്ത്രീകള്‍, അംഗപരിമിതര്‍, വയസ്സായവര്‍, മറുനാട്ടുകാര്‍) അധികമായി ബാധിച്ചത് എന്നതെല്ലാം കഴിഞ്ഞ ഒരു മാസമായി ഞാന്‍ പഠിക്കുകയായിരുന്നു. ഇനി അതിനെ പറ്റി എഴുതാന്‍ പോവുകയാണ്. ദുരന്ത ബാധിതരെയോ അധികാരികളെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അടുത്ത തലമുറക്ക് വേണ്ടി ഇന്നത്തെ പാഠങ്ങള്‍ കുറിച്ച് വക്കുകയാണ് ലക്ഷ്യം.
പാഠങ്ങള്‍ പഠിക്കുക മാത്രമല്ല. എന്തായിരിക്കണം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ അടിസ്ഥാന തത്വങ്ങള്‍? എങ്ങനെയാണ് പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്തേണ്ടത്? പുനര്‍ നിര്‍മ്മാണത്തിന് പുതിയ ഒരു അതോറിറ്റി വേണോ? പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ദുരന്ത ലഘൂകരണത്തിന് എന്ത് സാദ്ധ്യതകളാണുള്ളത്? കാലാവസ്ഥാ വ്യതിയാനവും ദുരന്ത ലഘൂകരണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? കഴിഞ്ഞ രണ്ടു പതിറ്റാണ്ടയായി ലോകത്തെ അനവധി ദുരന്താനന്തര പുനര്‍ നിര്‍മ്മാണങ്ങളും അവയുടെ വിജയ പരാജയങ്ങളും കണ്ടതിന്റെ വെളിച്ചത്തില്‍ കേരളത്തിന് പറ്റിയ മാതൃകകളെ പറ്റിയും പറയാം.
ദുരന്തത്തിലെ പാഠങ്ങളും പുനര്‍നിര്‍മ്മാണത്തിന്റെ രീതികളും അവസരങ്ങളും ഉള്‍പ്പെടുത്തി ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ പരമ്പര തുടങ്ങുകയാണ്. ഒരു ദിവസം ഒരു ലേഖനം വെച്ച് മുപ്പത്തി ഒന്ന് ദിവസം നോണ്‍ സ്റ്റോപ്പ് ആയിരിക്കും പരമ്പര. ഇതിന് മുന്‍പുള്ള സീരീസ് പോലെ എന്റെ ലേഖനങ്ങള്‍ മാത്രമല്ല, നിങ്ങളുടെ കമന്റുകളും കൂടിയാണ് ഈ പരമ്പരയെ സംപുഷ്ടമാക്കുന്നത്. അതുകൊണ്ട് വായിക്കുക, അഭിപ്രായങ്ങള്‍ പങ്കുവെക്കുക. ഇവിടെ പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്ക് അറിയാം. അതുകൊണ്ട് തന്നെ നവംബര്‍ ഒന്നിന് നവകേരളം പിറക്കുമ്പോള്‍ അതിന് ഊര്‍ജ്ജം നല്‍കാന്‍ നമ്മുടെ ആശയങ്ങളും കൂടി ഉണ്ടാകും.
ഇത്തവണയും ഒരു റിക്വസ്റ്റ് ഉണ്ട്. ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിന് ഗുണകരമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്റെ എഴുത്തുകള്‍ കൂടുതല്‍ പേരില്‍ എത്തണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍, നിങ്ങളുടെ ഒരു സുഹൃത്തിനോടെങ്കിലും പുതിയതായി ഈ പരമ്പര വായിക്കാന്‍ ആവശ്യപ്പെടണം. ഫേസ്ബുക്കില്‍ ഉള്ള സുഹൃത്തുക്കള്‍ കൂടാതെ വാട്ട്‌സ്ആപ്പ് സൗഹൃദങ്ങളില്‍ (പ്രത്യേകിച്ച് കുടുംബം/ഓഫീസ് ഗ്രൂപുകളില്‍) പറയുക. നിങ്ങളുടെ ജനപ്രതിനിധികള്‍ സമൂഹ മാധ്യമത്തില്‍ ഉണ്ടെങ്കില്‍ (പഞ്ചായത്ത് മെമ്പര്‍ തൊട്ട് എംപി വരെ) അവരെ ടാഗ് ചെയ്യുന്നതും നല്ലതാണ്. കൂടുതല്‍ ആളുകളും അധികാര സ്ഥാനങ്ങളില്‍ ഉള്ളവരും നമ്മുടെ ആശയങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ ആണ് മാറ്റങ്ങള്‍ ഉണ്ടാകുന്നത്.
മുന്‍കൂര്‍ നന്ദി
മുരളി തുമ്മാരുകുടി
from mangalam.com https://ift.tt/2OiElEr
via IFTTT
No comments:
Post a Comment