സതാംപ്ടണ്‍ ടെസ്റ്റിന്റെ തോല്‍വിയിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്ന് 'പരമസത്യം': കോച്ചിനേയും, രഹാനെയും തള്ളി കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

സതാംപ്ടണ്‍ ടെസ്റ്റിന്റെ തോല്‍വിയിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്ന് 'പരമസത്യം': കോച്ചിനേയും, രഹാനെയും തള്ളി കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: സതാംപ്ടണ്‍ ടെസ്റ്റിന്റെ തോല്‍വിയിലേക്കു നയിച്ച കാരണങ്ങളില്‍ ഒന്ന് പരമസത്യമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത് പരിക്ക് വഷളായതുകൊണ്ടെന്ന് കോഹ്‌ലി വെളിപ്പെടുത്തി.

അശ്വിന് പരിക്കില്ലെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയുടെയും ആവര്‍ത്തിച്ചുള്ള ന്യായീകരണങ്ങള്‍ തള്ളിക്കൊണ്ടാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിനെ പരിക്കോടുകൂടി കളിപ്പിച്ചതാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഒന്‍പതു വിക്കറ്റു വീഴ്ത്തി ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി ടീമിന് വിജയം സമ്മാനിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നറായ അശ്വിന് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാഞ്ഞത് വന്‍ വിമര്‍ശനത്തിനിരയാക്കിയിരുന്നു. മത്സരശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ പരിശീലകന്‍ രവി ശാസ്ത്രിയോടും അഞ്ചാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനയോടും പരിക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുവരും നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. അശ്വിന്റെ പ്രകടനത്തില്‍ പലപ്പോഴും പരിക്കിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബെയര്‍ലി ഉള്‍പ്പെടെയുള്ളവരും അഭിപ്രായപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2oNvexb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages