കൊല്ലം: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30ഓടെയായിരുന്നു അപകടം. മരുത്തടി കുടവൂര്‍ തെക്കതില്‍ വിനയചന്ദ്രന്റെ മകന്‍ പ്രശാന്ത് ചന്ദ്രന്‍ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന്‍(25) എന്നിവരാണ് മരിച്ചത്.
നീണ്ടകര ഭാഗത്തേയ്ക്കു പോവുകയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. ജിതിന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തില്‍ ശക്തികുളങ്ങര പോലീസ് കേസെടുത്തു.
from mangalam.com https://ift.tt/2xkelOE
via IFTTT
No comments:
Post a Comment