ലഖ്നൗ: റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഉയർത്തിയ പ്രശ്നങ്ങൾ തുടക്കം മാത്രമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വരുന്ന രണ്ടുമൂന്നു മാസത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരാൻ പോവുകയാണ്. അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ സ്വകാര്യകമ്പനിക്ക് സഹസ്രകോടികൾ ലാഭം ഉണ്ടാക്കിക്കൊടുക്കുകയാണ്. രാജ്യത്തിന്റെ കാവൽക്കാരനായ മോദി കവർച്ചക്കാരനായത് എങ്ങനെയെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തും -രാഹുൽ സ്വന്തം ലോക്സഭാ മണ്ഡലമായ അമേഠിയിൽ പറഞ്ഞു. റഫാൽ ഇടപാടിൽ യു.പി.എ. സർക്കാരിന്റെ കാലത്ത് 526 കോടി രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ച വിമാനത്തിന് ബി.ജെ.പി. ഭരണത്തിലേറിയപ്പോൾ എങ്ങനെയാണ് മൂന്നിരട്ടി വില വർധിച്ചതെന്ന് മോദി വിശദീകരിക്കണം. രാജ്യത്തിന്റെ സ്വന്തം എൻജിനീയർമാർ പണിയെടുക്കുന്ന സ്ഥാപനമാണ് എച്ച്.എ.എൽ. അവർക്ക് ലഭിക്കേണ്ട കരാർ ഒരു സ്വകാര്യകമ്പനിക്ക് ലഭ്യമാക്കുകയാണ് കേന്ദ്രം ചെയ്തത്. പാവപ്പെട്ടവരുടെ പണം എങ്ങനെയാണ് അനിൽ അംബാനിയിലേക്ക് എത്തിയത്? വിജയ് മല്യ, ലളിത് മോദി, നോട്ട് നിരോധനം, 'ഗബ്ബർസിങ് ടാക്സ്' എന്നിവയിൽ നരേന്ദ്രമോദി ചെയ്ത കാര്യങ്ങൾ കൂടുതൽ പുറത്തുവരും. സത്യങ്ങളെല്ലാം കോൺഗ്രസ് പുറത്തുകൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു. അമേഠിയിൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വൊളന്റിയർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ കർഷക കൂട്ടായ്മയിലും ഗ്രാമസഭാ അധ്യക്ഷരുടെ യോഗത്തിലും സംസാരിച്ചു. അതേസമയം അധികാരം നഷ്ടപ്പെട്ടതിന്റെ അസ്വസ്ഥതയാണ് രാഹുൽ പ്രകടിപ്പിക്കുന്നതെന്ന് യു.പി. ആരോഗ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സിദ്ധാർഥ്നാഥ് സിങ് പ്രതികരിച്ചു. മോദിയെ കള്ളനെന്നു വിളിച്ചതിൽ പ്രതിഷേധിച്ച് അമേഠിയിൽ ബി.ജെ.പി. പ്രവർത്തകർ രാഹുലിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. അമേഠിയിൽനിന്ന് കേരളത്തിന് 2.5 ലക്ഷം കേരളത്തിലെ പ്രളയദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി അമേഠിയിലെ കർഷകരുടെയും കച്ചവടക്കാരുടെയും വക 2.57 ലക്ഷം രൂപ. ഇതിനുള്ള ചെക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഏറ്റുവാങ്ങി. അനുകരണീയമായ പ്രവർത്തനമാണ് കർഷകരും ചെറുകിടകച്ചവടക്കാരുമൊക്കെ നടത്തിയതെന്നും അവർ കേരളത്തിനായി ധനസമാഹരണം തുടരുകയാണെന്നും രാഹുൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ztl0Ij
via
IFTTT
No comments:
Post a Comment