ജീവന്‍ പണയംവെച്ച് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ധീരന് ഒടുവില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ജീവന്‍ പണയംവെച്ച് പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ധീരന് ഒടുവില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

തിരുവനന്തപുരം: ജനങ്ങളുടെ ജീവന് ഭീഷണിയായി പ്രളയം കുത്തിയൊഴുകി എത്തിയപ്പോള്‍ നെഞ്ച് വിരിച്ചു നിന്ന് നേരിട്ട കുറച്ച് പേരുണ്ട്. മത്സ്യതൊഴിലാളികളായിരുന്നു സധൈര്യം പ്രളയത്തെ കീറി മുറിച്ച് ജനങ്ങളെ രക്ഷിച്ചത്. ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളി പൂന്തുറ സ്വദേശി ജിനീഷ് ജെറോണ്‍ വാഹനാപകടത്തില്‍ മരിച്ചു. 23 വയസായിരുന്നു.

പൂവാര്‍ ഉച്ചക്കട ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിലാണ് ജീനീഷ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ ജിനീഷിനെ നെയ്യാറ്റിന്‍കരയിലുള്ള നിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം തമിഴ്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങി. ഉടന്‍തന്നെ നാട്ടുകാര്‍ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റല്‍ വാറിയേഴ്സ് എന്ന സംഘടനയുടെ അംഗമായ ജിനേഷ് പ്രളയ സമയത്ത് ചെങ്ങനൂര്‍ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ പങ്കെടുത്തിരുന്നു.



from mangalam.com https://ift.tt/2zEW1C2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages