പത്തനംതിട്ട : എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുമായി പോലീസ്. ഒരു ദിവസം 80,000 ഭക്തരെ മാത്രം ദര്‍ശനത്തിനായി കടത്തിവിട്ടാല്‍ മതിയെന്നാണ് പോലീസിന്റെ പ്രധാന നിര്‍ദേശം. നിലയ്ക്കലില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരണമെന്നും 80,000 കൂടുതല്‍ ആളുകള്‍ പമ്പയിലും സന്നിധാനത്തും എത്തിയാല്‍ പതിനെട്ടാം പടിയിലേത് ഉള്‍പ്പെടെയുള്ള തിരക്ക് നിയന്ത്രിക്കാനാകില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വരുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനും നടപടി ഉണ്ടാകണമെന്ന നിര്‍ദേശം പോലീസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.
സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം ആവശ്യമാണ്. നൂറു വീതം വനിതാ പോലീസുമാരെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വിന്യസിക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിര്‍ദേശം ഡിജിപി സര്‍ക്കാരിനും ബോര്‍ഡിനും സമര്‍പ്പിക്കും.
from mangalam.com https://ift.tt/2xWf74B
via IFTTT
No comments:
Post a Comment