തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു ; തെരുവില്‍ പഴയ പ്രസിഡന്റിനെ തൊഴിച്ചെറിയുന്നതിനിടയില്‍ അക്രമി കത്തി കയറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു ; തെരുവില്‍ പഴയ പ്രസിഡന്റിനെ തൊഴിച്ചെറിയുന്നതിനിടയില്‍ അക്രമി കത്തി കയറ്റി

റിയോ ഡി ജനീറോ: ബ്രസീലിന്റെ ഡൊണാള്‍ഡ് ട്രംപ് എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയ്ക്ക് പ്രചരണത്തിനിടയില്‍ തെരുവില്‍ കുത്തേറ്റു. അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെയ്ര്‍ ബോള്‍സൊണാറോയ്ക്കാണ് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ബോള്‍സൊണാറോയുടെ കരളിനും ശ്വാസകോശത്തിനും കുടലിനും പരിക്കേറ്റതായി മകന്‍ ഫ്‌ളാവിയോ പറഞ്ഞു.

കുത്തേറ്റ് ബോള്‍സൊണാറോ വേദനകൊണ്ട് ഉറക്കെ നിലവിളിക്കുന്നതും പിന്നില്‍ നില്‍ക്കുന്നവരുടെ കൈകളിലേക്ക് വീഴുന്നതിന്റെയും വീഡിയോ പുറത്തു വന്നിട്ടുണ്ട്. വയറില്‍ പൊത്തിപ്പിടിച്ചിരിക്കുന്ന നിലയില്‍ ബോള്‍സൊണാറോയെ ആള്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. നേതാവിന് കുത്തേറ്റ് ഏതാനും സമയം കഴിഞ്ഞാണ് ജനക്കൂട്ടം കാര്യം അറിയുന്നത്. പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ മാറ്റി. അതേസമയം ബോള്‍സൊണാറോയ്ക്ക് സാരമായി പരിക്കേല്‍ക്കാതിരുന്നതിനാല്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരികയാണ്.

കുത്തിയ ആള്‍ എന്ന് കരുതുന്ന ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് തല്‍ക്കാലം പുറത്തു വിട്ടിട്ടില്ല. ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ വിജയസാധ്യത ഏറെയുള്ളയാളാണ് ബോള്‍സൊണാറോ.

പുതിയ അഭിപ്രായ വോട്ടെടുപ്പിലും അനേകരാണ് അദ്ദേഹത്തെ പിന്തുണച്ചത്. മുന്‍ സൈനിക ക്യാപ്റ്റന്‍ കൂടിയായ ബോള്‍സൊണാറോയുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയ്‌ക്കെതിരേയുള്ള പ്രചാരണം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രചരണത്തിനിടയില്‍ ഇത്തരം നേതാക്കളെ നമ്മള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിയുമെന്ന് വ്യക്തമാക്കിയ ബോള്‍സൊണാറോ അഴിമതിക്ക് ജയിലിലായ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂലാ ഡാ സില്‍വയുടെ ഒരു പാവയെ ജനക്കൂട്ടത്തിനിടയിലേക്ക് തൊഴിച്ചെറിയുകയും ചെയ്തു.



from mangalam.com https://ift.tt/2M4dNS5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages