അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനമെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാതിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിലാഷ് ടോമിയുമായി സംസാരിച്ചുവെന്നും വലിയൊരു പ്രതിസന്ധിയിൽകൂടി കടന്നുപോയിട്ടും അദ്ദേഹത്തിന്റെ ഉത്സാഹവും ധൈര്യവും പ്രചോദനമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ യുവാക്കളെങ്ങനെയെന്നുള്ള ഉദാഹരണമാണ് അഭിലാഷ് ടോമിയെന്നും മോദി പുകഴ്ത്തി. ഗോൾഡൻ ഗ്ലോബ് റേസിനിടെ പരിക്കേറ്റ അഭിലാഷ് ടോമി ഇപ്പോൾ ചികിത്സയിലാണ്. ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യമർപ്പിച്ചാണ് മോദി തന്റെ പ്രഭാഷണം തുടങ്ങിയത്. മിന്നവാക്രമണത്തെയും അതിന്റെ വാർഓഷികമായ പരാക്രമം പർവിനേക്കുറിച്ചും മോദി പരാമർശിച്ചു. 2016ലെ മിന്നലാക്രമണത്തിൽകൂടി തീവ്രവാദത്തിന്റെ മറവിൽ നിഴൽയുദ്ധം നടത്തുന്നവർക്ക് ശക്തമായ മറുപടി നൽകിയെന്ന് മോദി പരാമർശിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വിഘാതമാകുന്നവർക്ക് ഉചിതമായ മറുപടി നമ്മുടെ ജവാന്മാർ നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. ഈവർഷത്തെ ഒക്ടോബർ രണ്ട് പ്രത്യേകതകൾ ഉള്ളതാണെന്ന് മോദി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങൾക്ക് ഈ വർഷം തുടക്കം കുറിക്കുമെന്നും മോദി പറഞ്ഞു. ഒക്ടോബർ രണ്ട് മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനംകൂടിയാണെന്നും മോദി പറഞ്ഞു. സ്വഛതാ ഹി സേവ പ്രവർത്തനം വിജയകരമാക്കിമാറ്റുന്നതിനായി പ്രവർത്തിച്ച എല്ലാ ഇന്ത്യക്കാർക്കും മോദി അഭിനന്ദനം അറിയിച്ചു. 25 വർഷം പൂർത്തിയാക്കിയ ദേശീയ മനുഷ്യാവകാശ കമ്മീഷനെ അദ്ദേഹം അഭിനന്ദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OZiJds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages