'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി', തത്സമയ സംപ്രേക്ഷണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി', തത്സമയ സംപ്രേക്ഷണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

ന്യൂഡൽഹി: സുപ്രധാനകേസുകളിലെ സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി. ഇതിനാവശ്യമായ ചട്ടങ്ങൾ രൂപവത്കരിക്കാൻ കോടതി നിർദേശം നൽകി. സുപ്രീം കോടതി രജിസ്ട്രാർക്കാണ് ചട്ടങ്ങൾ രൂപവത്കരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. "സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി. തത്സമയ സംപ്രേഷണം ജുഡീഷ്യറിയിലെ സുതാര്യത പ്രോത്സാഹിപ്പിക്കും. ഇതിനായി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്"- വിഷയം പരിഗണിക്കവേ കോടതി പറഞ്ഞു. കോടതിമുറിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ പൊതുജനത്തിന് അവകാശമുണ്ടെന്ന് കോടതി കൂട്ടിച്ചേർത്തു. തത്സമയ സംപ്രേഷണം പൊതുതാൽപര്യം മുൻനിർത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്ന് കോടതി നിരീക്ഷിച്ചു. തത്സമയസംപ്രേഷണം വിദ്യാർഥികൾക്ക് പഠനത്തിനു സഹായകമാകുമെന്നും കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്, നിയമവിദ്യാർഥിയായ സ്നേഹിൽ ത്രിപാഠി, സന്നദ്ധ സംഘടനയായ സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമാറ്റിക് ചേഞ്ച് തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതിചരിത്രപരമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹർജികളിൽ ജൂലായ് ഒമ്പതിനു നടന്ന വാദത്തിൽ, ബലാൽസംഗം, വിവാഹിതർക്കിടയിലെ തർക്കങ്ങൾതുടങ്ങിയ വിഷയങ്ങളിൽ ഒഴികെയുള്ളവയുടെതത്സമയ സംപ്രേഷണത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു കോടതിയും അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സ്വീകരിച്ചിരുന്നത്. content highlights: Supreme court allows live streaming court procedures


from mathrubhumi.latestnews.rssfeed https://ift.tt/2OSt76u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages