ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീകളെ ശല്യം ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ. റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) ആണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
റെയില്‍വേ നിയമം ഇത്തരത്തില്‍ ഭേദഗതി ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേതിനെക്കാള്‍ കടുത്ത ശിക്ഷയാകും ഇത്. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് ഒരു വര്‍ഷം വരെയാണ് ഐപിസിയില്‍ ശിക്ഷ.
സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ സഞ്ചരിക്കുന്ന പുരുഷന്മാര്‍ക്കുള്ള പിഴ 500 ല്‍ നിന്ന് 1000 രൂപയാക്കാനും നിര്‍ദേശമുണ്ട്. പോലീസിന്റെ സഹായം ലഭിക്കും വരെ പ്രതിയെ തടഞ്ഞുവയ്ക്കുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണം നല്‍കാനും ആര്‍.പി.എഫ് നിര്‍ദേശിക്കുന്നു. പോലീസിന്റെ സഹായം ലഭിക്കും വരെ പ്രതിയെ തടഞ്ഞുവയ്ക്കുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണം നല്‍കാനും ആര്‍.പി.എഫ് നിര്‍ദേശിക്കുന്നു.
from mangalam.com https://ift.tt/2NAsNgo
via IFTTT
No comments:
Post a Comment