മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന ഭാരത് ബന്ദിന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പിന്തുണ. ഭാരത് ബന്ദില്‍ എം.എന്‍.എസ് പങ്കെടുക്കുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ പ്രതിഷേധം അനിവാര്യമാണെന്ന് എം.എന്‍.എസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ധന വില ആഗോള വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന വന്‍ നികുതിയും വില കുതിക്കാന്‍ കാരണമാണ്. ഏതെങ്കിലും വ്യക്തികളുടെ തോന്നലിനനുസരിച്ച് രാജ്യത്തിന്റെ നയം രൂപീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് പരാമര്‍ശിക്കാതെ എം.എന്‍.എസ് നേതാവ് രാജ് താക്കറെ കുറ്റപ്പെടുത്തി. നോട്ട് നിരോധനം വലിയ മണ്ടത്തരമാണ്. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടുവെന്നും താക്കറെ കുറ്റപ്പെടുത്തി.
ഇന്ധനവില ക്രമാതീതമായി വര്‍ധിക്കുന്നത് ജനജീവിതത്തിന്റെ സമസ്ത മേഖലകളേയും ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് മഹാരാഷ്ട്രയിലെ മുഴുവന്‍ ജനങ്ങളും ഭാരത് ബന്ദിനെ പിന്തുണയ്ക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങള്‍ വില കൊടുക്കുന്നത് എന്തിനാണെന്ന് ചോദിച്ച താക്കറെ ഡല്‍ഹിയിലിരിക്കുന്നവര്‍ തങ്ങളുടെ തെറ്റുകള്‍ മനസിലാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2wTNCJ0
via IFTTT
No comments:
Post a Comment