മുംബൈ: വണ്ടി കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനേക്കാൾ റെയിൽവേ പ്രാധാന്യം നൽകുന്നത് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനാണെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. മുംബൈയിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള അവലോകനയോഗത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.‘ഒരു തീവണ്ടി പാളം തെറ്റിയതിന് തനിക്കുമുമ്പ് മന്ത്രിയായിരുന്നയാൾക്ക് വകുപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് തുടർച്ചയായി തീവണ്ടികൾ പാളം തെറ്റുന്നത് കാണാമായിരുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. ലക്ഷം കോടി രൂപയാണ് റെയിൽവേ സുരക്ഷയ്ക്കായി മാറ്റിവെക്കുന്നത്. ഇപ്പോഴത്തെ നിർദേശം ട്രാഫിക് ബ്ലോക്ക് സംവിധാനം നടപ്പാക്കി പാതകളിൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താനാണ്. അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഗുണം ചെയ്യുന്നതാണിത്’ -അദ്ദേഹം പറഞ്ഞു. സമയകൃത്യത പാലിക്കാൻ മാത്രം ശ്രദ്ധിച്ചാൽ അത് അപകടങ്ങളിലേക്ക് വഴിതുറക്കും. നിങ്ങൾക്ക് കൃത്യസമയത്ത് ലക്ഷ്യത്തിലെത്തുക എന്നത് മാത്രമാണ് ഉദ്ദേശ്യം. എന്നാൽ, നിങ്ങളുടെ സുരക്ഷ നോക്കുക എന്നതാണ് ഞങ്ങൾക്ക് പ്രധാനം -അദ്ദേഹം പറഞ്ഞു. എല്ലാ റെയിൽവേ സോണുകളിലേയും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഓരോ വണ്ടി വരുന്നതും പോകുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നേരത്തേ ഇതിൽ കൃത്രിമം കാണിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അത് നടക്കില്ല. അതിനാൽതന്നെ മനപ്പൂർവം തീവണ്ടി വൈകിയോടിക്കുന്ന പ്രശ്നമില്ല. 80-85 ശതമാനം വണ്ടികളും കൃത്യസമയത്ത് തന്നെയാണ് ഓടുന്നത് -പീയുഷ് ഗോയൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2QjhCFM
via
IFTTT
No comments:
Post a Comment