കൊച്ചി: പ്രളയത്തിന്റെ ദുരിതത്തിൽനിന്ന് കരകയറുന്ന മലയാളികൾക്ക് ഇരുട്ടടിയാണ് ദിവസംതോറും കണക്കില്ലാതെ വർധിക്കുന്ന ഇന്ധന വില. പ്രളയത്തിനുശേഷം ഇന്ധന വിലയിൽ ലിറ്ററിന് അഞ്ചുരൂപവരെ വർധനയുണ്ടായി. തൊഴിലില്ലായ്മകൊണ്ട് ബുദ്ധിമുട്ടിലായ പ്രളയപ്രദേശത്തെ ജനങ്ങളെയാണ് ഇതേറെ ബാധിക്കുന്നത്. ഇന്ധനവില വർധിച്ച സാഹചര്യത്തിൽ മിനിമം ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ്സുടമകളും ഓട്ടോ-ടാക്സി ജീവനക്കാരും രംഗത്തുവന്നിട്ടുമുണ്ട്. പ്രളയശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഡീസൽ ഉപയോഗത്തിൽ 10 മുതൽ 15 ശതമാനംവരെ കുറവ് വന്നു. ഫുൾടാങ്ക് പെട്രോൾ അടിക്കുന്നവരുടെ എണ്ണവും വില വർധിച്ചതോടെ വലിയ അളവിൽ കുറഞ്ഞെന്നാണ് പമ്പുടമകൾ പറയുന്നത്. പെട്രോൾ പമ്പുകളിൽ ഇന്ധനവില പ്രദർശിപ്പിക്കുന്ന ഡിസ്പ്ലേ ബോർഡുകളിൽ മൂന്നക്കസംഖ്യ പ്രദർശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നുമുണ്ട്. വലിയ പ്രതിസന്ധിതന്നെയാണ് വരുംനാളുകളിൽ പ്രതീക്ഷിക്കേണ്ടത് എന്ന സൂചനയാണിത്. വൈകാതെ ഇന്ധന വില 100-ൽ എത്തും രൂപയുടെ മൂല്യം ഇടിയുന്നതും ഇറാൻ പ്രശ്നവുമെല്ലാം സൂചിപ്പിക്കുന്നത് അധികം വൈകാതെ ഇന്ധന വില 100-ൽ എത്തുമെന്നതാണ്. സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ എന്നിവയ്ക്ക് നികുതി കുറച്ചാൽ ഉപഭോഗം നല്ലരീതിയിൽ കൂടും -മേലേത്ത് രാധാകൃഷ്ണൻ, ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറൽ സെക്രട്ടറി ബസ് വ്യവസായം പ്രതിസന്ധിയിൽ പ്രളയശേഷം സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയിലാണ്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഡീസൽ വില വർധനയും തിരിച്ചടിയായി. ഡീസലിന് സബ്സിഡി തരാത്തപക്ഷം വ്യവസായം തകരും എം.ബി. സത്യൻ (പ്രസിഡന്റ്, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ) ഓട്ടോറിക്ഷകൾ സർവീസ് നിർത്തി പ്രളയാനന്തരം തൊഴിലില്ലായ്മ കൂടി, ഇതോടെ ഓട്ടം കുറഞ്ഞു, കൂടെ ഇന്ധന വിലവർധനയും. 20 രൂപ മിനിമം ചാർജുകൊണ്ട് വാഹനം ഓടിക്കുന്നത് വലിയ നഷ്ടമാണ്. അതിനാൽ പല ഓട്ടോറിക്ഷകളും ഓട്ടംനിർത്തിയിരിക്കുകയാണ്. -റഷീദ് താനത്ത് (ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ-എ.ഐ.ഡബ്ല്യു.യു.സി.) പെട്രോൾ, ഡീസൽ വില പ്രളയത്തിനുശേഷം നഗരങ്ങൾ പെട്രോൾ-ഓഗസ്റ്റ് 15 പെട്രോൾ-സെപ്റ്റംബർ 27 ഡീസൽ-ഓഗസ്റ്റ് 15 ഡീസൽ-സെപ്റ്റംബർ 27 കൊച്ചി 79.05 84.87 72.40 77.96 കോഴിക്കോട് 79.91 85.24 73.20 78.33 തിരുവനന്തപുരം 80.27 86.37 73.54 79.46
from mathrubhumi.latestnews.rssfeed https://ift.tt/2xLma0D
via
IFTTT
No comments:
Post a Comment