ഒരു വര്‍ഷത്തിന് ശേഷം നേപ്പാളിലെ ജീവനുള്ള ദേവത പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ദേവതയെ കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ഒരു വര്‍ഷത്തിന് ശേഷം നേപ്പാളിലെ ജീവനുള്ള ദേവത പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു; ദേവതയെ കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍

കാഠ്മണ്ഠു: നേപ്പാളിലെ ജീവിക്കുന്ന ദേവത തൃഷ്ണ ഷഖ്യ ആദ്യമായി പൊതപ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണ് തൃഷ്ണ ഷഖ്യയെ ദേവതയായി ആരോഹിക്കപ്പെട്ടത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് തൃഷ ഷഖ്യ പൊതുജനത്തിന് മുന്നില്‍ എത്തുന്നത്. പരമ്പരാഗത ആഘോഷമായ ഇന്ദ്രജത്ര ആഘോഷത്തിന് തിങ്കളാഴ്ചയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

മഴയുടെയും സമ്പല്‍ സമൃദ്ധിയുടെയും ദേവനായ ദേവരാജ് ഇന്ദ്രയുടെ അനുഗ്രഹം തേടിയുള്ള ആഘോഷമാണിത്. യുണെസ്‌കൊ ഹരിറ്റേജ് സൈറ്റായ ബസന്തപൂര്‍ ദര്‍ബാറിലുല്‌ള കുമാരി ഖര്‍ എന്ന വീട്ടില്‍ നിന്നുമാണ് തൃഷ്ണ ഷഖ്യ പുറത്തെത്തിയത്.

ദേവതയെ കാണാനായി വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരുന്നത്. വീട്ടില്‍ നിന്നും പുറത്തിറക്കിയ ശേഷം തേരില്‍ നഗരം മുഴുവന്‍ ചുറ്റിച്ചു. ഈ സമയം പ്രദേശത്തെ പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറി. പരമ്പരാഗത നൃത്തങ്ങള്‍ അരങ്ങേറി. ഒരു കൂട്ടം യുവാക്കളായിരുന്നു ഇത് അവതരിപ്പിച്ചത്.

നാളുകളായി തന്റെ ആന്റി ഈ പാരമ്പര്യം തുടര്‍ന്ന് പോരുകയാണ്. ഇത്തരം പാരമ്പര്യ ആചാരങ്ങളുടെ ഭാഗമാകുവാന്‍ തങ്ങളും തയ്യാറാണ്. കുട്ടിക്കാലം മുതല്‍ ഇത്തരം ആചാരങ്ങള്‍ തങ്ങളും തുടര്‍ന്ന് പോരുന്നുവെന്നും ആചാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ പറഞ്ഞു.

കാഠ്മണ്ഠു താഴ്വരകളിലെ സമ്പല്‍ സമൃദ്ധിക്ക് വേണ്ടിയാണ് ഇന്ദ്രജത്ര ആചാരം സംഘടിപ്പിക്കുന്നത്. എട്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. ശത്രുക്കളെ തോല്‍പ്പിച്ച ശേഷമുള്ള ആഘോഷമായും ഇന്ദ്രജത്ര ആചാരങ്ങളെയും ആഘോഷങ്ങളെയും കണക്കാക്കുന്നുണ്ട്. മാത്രമല്ല ഇന്ദ്ര ഭഗവാന്‍ ഇതിനുള്ള ശക്തി തരുമെന്നും വിശ്വാസമുണ്ട

കാഠ്മണ്ഠു താഴ്വരകളിലെ നേവാര്‍ കമ്യൂണിറ്റിയിലെ ഒരു പെണ്‍കുട്ടിയെ ഇത്തരത്തിലെ ആചാരങ്ങള്‍ക്ക് ദൈവമായി തിരഞ്ഞെടുക്കുന്നു. മതപരമായ പല ടെസ്റ്റുകള്‍ക്കും ശേഷമാണ് ഇത്തരത്തില്‍ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നത്. ആര്‍ത്തവത്തിന് ശേഷമാണ് പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുക.



from mangalam.com https://ift.tt/2xB6SM0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages