കൊച്ചി : മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ കുറ്റപത്രം പോലീസ് കോടതിയില്‍ നല്‍കി. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആണെനാണ് പോലിസിന്റെ കണ്ടെത്തല്‍. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്
കൊലപാതകം നടന്ന മഹാരാജാസ് കോളജിലെത്തിയ പതിനാറംഗ അക്രമി സംഘത്തെയാണ് ചേര്‍ത്താണ് ആദ്യ കുറ്റപത്രം നല്‍കിയത്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയത് മരട് സ്വദേശി 21 വയസ്സുള്ള സഹല്‍ ആന്നെന്നാന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കുടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ അര്‍ജ്ജുനനെ കുത്തി പരിക്കേല്‍പ്പിച്ചത് സഹലിന്റെ സംഘത്തിലുള്ള ഷഹീര്‍ ആണെന്നും അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിലുണ്ട്.
പിടിയിലായ പ്രതി സനീഷിനും കുത്തിയതില്‍ പങ്കുണ്ട വിനിഷ് എന്ന വിദ്യാര്‍ത്ഥിയെ കുത്തിയത് സനിഷ് ആണ്.ക്യാപസ് ഫ്രണ്ട് നേതാക്കളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിന്‍ സലിം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരെയും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയും ചേര്‍ത്ത് അനുബന്ധ കുറ്റപത്രം തയാറാക്കും. മുഖ്യ സൂത്രധാരനായ പള്ളുരുത്തി സ്വദേശി 31 വയസുള്ള മുഹമ്മദ് മുഹമ്മദ് ഷഹീം ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ ഉള്‍പ്പടെ ഏഴു പേര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തൊന്‍പതു പേരെയാണ് ഇതുവരെ കേസില്‍ പിടികൂടിയത്. അഭിമന്യു കൊല്ലപ്പെട്ടിട്ട് 90 ദിവസം പൂര്‍ത്തിയാവുന്നതിന് ആറുദിവസം ശേഷിക്കെയാണ് കണ്‍ട്രോള്‍ റൂം എസി എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്.
from mangalam.com https://ift.tt/2MYG8df
via IFTTT
No comments:
Post a Comment