ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും; രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും; രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വൈകിട്ടോടെ പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയായിരിക്കും മജിസ്‌ട്രേറ്റിനു മുമ്പാകെ എത്തിക്കുക. അറസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമായിരിക്കും പുറത്തേക്ക് കൊണ്ടുപോകുക. വൈക്കം മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമെന്നായിരുന്നു രാവിലെ മുതല്‍ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം പാലായിലേക്ക് മാറ്റുകയായിരുന്നു. കുറവിലങ്ങാട് സ്‌റ്റേഷന്‍ പരിധി വരുന്നത് പാലായില്‍ ആയതിനാലാണിത്.

ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാല്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തയായതിനാല്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകര്‍ അറിയിക്കുക. എന്നാല്‍ ഈഘട്ടത്തില്‍ ഇത്രയും ഗുരുതരവും വിവാദവുമായ കേസില്‍ ഒരു മജിസ്‌ട്രേറ്റും ജാമ്യം നല്‍കില്ല.

കസ്റ്റഡിയ്ക്കു ശേഷം ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തില്‍ പോലീസ് റിമാന്‍ഡിന് ആയിരിക്കും ആവശ്യപ്പെടുക. എന്നാല്‍ ബിഷപ്പിന്റെ അഭിഭാഷക സംഘം ജാമ്യത്തിനായി മേല്‍ക്കോടതിയിയെ സമീപിച്ചേക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ നിലപാട് ഏറ്റവും നിര്‍ണായകമാണ്.



from mangalam.com https://ift.tt/2xt1pqj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages