തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് സി.പി.എം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന തള്ളി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സമരത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നും സമരത്തിന്റെ മറവില്‍ വര്‍ഗീയയതയും സര്‍ക്കാര്‍ വിരുദ്ധതയും പടര്‍ത്താന്‍ ബി.ജെ.പി യു.ഡി.എഫ് അരാജകവാദികള്‍ ശ്രമിക്കുന്നു എന്നായിരുന്നു കേടിയേരിയുടെ പ്രസ്താവന. എന്നാല്‍ സമര്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്നും അവര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കോടിയേരിയെ തള്ളി മന്ത്രി ഇ.പി ജയരാജനും രംഗത്ത് വന്നു. കോടിയേരിയുടെ പരാമര്‍ശങ്ങളില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കോടിയേരിയുടെ നിലപാടിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ ദുരുദ്ദേശമാണെന്നും രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണ് സമരമെന്നും കോടിയേരി ആരോപിച്ചിരുന്നു. സി.പി.എമ്മിനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിന് പിന്നില്‍. ഇന്നലെ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയായി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും കോടിയേരി കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2Dsf2f8
via IFTTT
No comments:
Post a Comment