മോദിയെ നിരക്ഷരന്‍ എന്നുവിളിച്ച കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

മോദിയെ നിരക്ഷരന്‍ എന്നുവിളിച്ച കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനെന്നും വിദ്യാഭ്യാസമില്ലാത്തവനെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരൂപം. മഹാരാഷ്ട്രയിലെ സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചാണ് സഞ്ജയ് നിരൂപം ഇങ്ങനെ പറഞ്ഞത്. സഞ്ജയ് നിരൂപത്തിന്റെ പരാമർശനത്തിനെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര ബിജെപി രംഗത്തെത്തി. സഞ്ജയ് നിരൂപം മാനസിക തകരാറുള്ളയാളാണെന്ന് ബിജെപി വക്താവ് ഷൈന എൻ.സി.പറഞ്ഞു. രാജ്യത്തെ 125 കോടി ജനങ്ങളാണ് മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്ന കാര്യം മറക്കണ്ട. അവർ വിദ്യഭ്യാസമില്ലാത്തവരല്ല. കോൺഗ്രസിന്റെ അപ്രസക്തമായ ചോദ്യങ്ങൾക്ക് 2019-ൽ ജനങ്ങൾ തക്ക മറുപടി നൽകുമെന്നും അവർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഒരു വാർത്താ ചാനലിലായിരുന്നു സഞ്ജയ് നിരൂപത്തിന്റെ പ്രസ്താവന. മോദിയെ കുറിച്ചുള്ള ഹ്രസ്വ ചിത്രം സ്കൂളുകളിൽ പ്രദർശിപ്പിക്കുന്നത് തെറ്റാണ്. കുട്ടികളെ രാഷ്ട്രീത്തിൽ നിന്ന് മാറ്റി നിറുത്തണം. വിദ്യാഭ്യാസമില്ലാത്തതും നിരക്ഷരനുമായ മോദിയെ പോലുള്ള ഒരു വ്യക്തിയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തിൽ നിന്ന് കുട്ടികൾ എന്ത് പഠിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രിയുടെ എത്ര ബിരുദങ്ങൾ നേടിയിട്ടുണ്ടെന്ന് കുട്ടികൾക്കും ജനങ്ങൾക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ വിമർശിച്ചവരോട് ജനാധിപത്യത്തിൽ പ്രധാനമന്ത്രി ദൈവമല്ലെന്നായിരുന്നു സഞ്ജയ് നിരൂപത്തിന്റെ മറുപടി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഞ്ജയ് നിരൂപം അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തെന്ന് ബിജെപി എംപി. അനിൽ ശിറോളെ പറഞ്ഞു. മഹാരാഷ്ട്രയിലെ സ്കൂളുകളിൽ സെപ്റ്റംബർ 18-നാണ് മോദിയെ കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കുക. ചലോ ജീത്തെ ഹെ എന്ന ഹ്രസ്വ ചിത്രം സാമൂഹി സന്ദേശം നൽകുന്നതും കുട്ടികൾക്ക് പ്രചോദനം നൽകുന്നതുമാണെന്നാണ് മഹരാഷ്ട്ര സർക്കാരിന്റെ വാദം.


from mathrubhumi.latestnews.rssfeed https://ift.tt/2CQ25Lz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages