ഹൈദരാബാദ്: തെലങ്കാനയിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം ചെയ്ത താഴ്ന്നജാതിക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ഹൈദരാബാദിൽ ജാതി മാറി വിവാഹം കഴിച്ച ദമ്പതികൾക്കു നേരെ ആക്രമണം. സന്ദീപ്-മാധവി ദമ്പതികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഹൈദരാബാദിലെ എസ് ആർ നഗറിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.മാധവിയുടെ അച്ഛനാണ് ആക്രമണം നടത്തിയത്. അരിവാൾ കൊണ്ടാണ് ഇയാൾ സന്ദീപിനെയും മാധവിയെയും ആക്രമിച്ചത്. സന്ദീപിന് മുഖത്ത് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. സന്ദീപ്അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം മാധവിയുടെ നില ഗുരുതരമാണ്. മാധവിയെ പിന്നീട് യശോദ ആശുപത്രിയിലേക്ക് മാറ്റി. മാധവിക്കും സന്ദീപിനും നേരെയുണ്ടായ ആക്രമണം സമീപത്തു സ്ഥാപിച്ചിരുന്ന സിസി ടിവിയിൽ പതിഞ്ഞിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന മാധവിയെയും സന്ദീപിനെയും പിന്നിലൂടെ എത്തിയ മാധവിയുടെ പിതാവ് അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. ഒരാഴ്ച മുമ്പ് ആര്യസമാജക്ഷേത്രത്തിൽ വച്ചാണ് സന്ദീപും മാധവിയും വിവാഹിതരായതെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. മാധവിയുടെ കുടുംബത്തിന് വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല. ആക്രമണത്തിനു ശേഷം മാധവിയുടെ അച്ഛൻ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് മാധവിയെയും സന്ദീപിനെയും മാധവിയുടെ പിതാവ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മാധവിയും സന്ദീപും സ്ഥലത്തെത്തിയപ്പോൾ മാധവിയുടെ പിതാവ് ആക്രമിക്കുകയായിരുന്നുവെന്ന് സന്ദീപിന്റെ സുഹൃത്ത് മാധ്യമങ്ങളോടു പറഞ്ഞു. content highlights:newly wed Inter caste couple attacked by brides father in hydarabad
from mathrubhumi.latestnews.rssfeed https://ift.tt/2NUMBKF
via
IFTTT
No comments:
Post a Comment