ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വിശ്വനാഥന്‍ മോഷണത്തിന് പുറമേ ഒളിഞ്ഞുനോട്ടക്കാരനും പീഡനക്കേസിലെ പ്രതിയും ; കൃത്യം നടത്തിയത് മറ്റൊരു വീട്ടില്‍ മോഷണം ലക്ഷ്യമിട്ട് നീങ്ങുമ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വിശ്വനാഥന്‍ മോഷണത്തിന് പുറമേ ഒളിഞ്ഞുനോട്ടക്കാരനും പീഡനക്കേസിലെ പ്രതിയും ; കൃത്യം നടത്തിയത് മറ്റൊരു വീട്ടില്‍ മോഷണം ലക്ഷ്യമിട്ട് നീങ്ങുമ്പോള്‍

മക്കിയോട് : ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വിശ്വനാഥന്‍ മോഷണത്തിന് പുറമേ ഒളിഞ്ഞുനോട്ടക്കാരനും. മദ്യപിച്ചു കഴിഞ്ഞാല്‍ വീടുകളില്‍ സ്ഥിരം ഒളിഞ്ഞുനോക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു വീട്ടില്‍ മോഷണം നടത്താന്‍ പോകുന്നതിനിടെ കിട്ടിയ അപ്രതീക്ഷിത സാഹചര്യം മുതലാക്കിയാണ് ഇയാള്‍ ഉമ്മറിനെയും ഫാത്തിമയെയും കൊലപ്പെടുത്തിയത്. സ്ത്രീപീഡനത്തിന് മുമ്പ് ശിക്ഷയും അനുഭവിച്ചിട്ടുള്ളയാളാണ് വിശ്വനാഥന്‍

തൊട്ടില്‍പ്പാലം മുതല്‍ മക്കിയാട്, വെള്ളമുണ്ട, മാഹി പള്ളൂര്‍ വരെയും സ്ഥിരമായി ലോട്ടറി വിറ്റു നടന്നിരുന്ന ഇയാള്‍ക്ക് ഈ ഭാഗങ്ങളെല്ലാം പരിചിതമാണ്. മോഷണത്തിന് വേണ്ടി മക്കിയാട് പുരിഞ്ഞിയില്‍ രാത്രിയില്‍ ബസിറങ്ങിയ ഇയാള്‍ വെയ്റ്റിംഗ് ഷെഡ്ഡില്‍ ഇരുന്ന മദ്യപിച്ച ശേഷം ഇറങ്ങി നടക്കുമ്പോഴാണ് വാഴയില്‍ ഉമ്മറിന്റെ വീട്ടില്‍ ലൈറ്റിട്ടിരിക്കുന്നത് കണ്ടത്. ചാരിയിട്ടിരുന്ന വാതിലിലൂടെ അകത്തു കയറി കിടപ്പറയില്‍ എത്തിയ വിശ്വനാഥന്‍ ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ഒരുങ്ങി. ഇതു തടഞ്ഞ ഉമ്മറിനെ തലയ്ക്കടിച്ചു വീഴ്ത്തുകയും ശബ്ദം കേട്ട് എഴുന്നേറ്റ ഫാത്തിമയേയും തലയ്ക്കടിച്ചു ബോധം കെടുത്തുകയും തലയില്‍ പിടിച്ചമര്‍ത്തി മരണം ഉറപ്പാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ മുളകുപൊടി വിതറുകയും ചെയ്തു. ജൂലൈ ആറിനായിരുന്നു മക്കിയാട് പുറിഞ്ഞി വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ടത്.

മാസങ്ങളായിട്ടും പ്രതിയെ പിടിക്കാത്ത സാഹചര്യത്തില്‍ കേസ് സിബിഐ യ്ക്ക് വിടാന്‍ ഒരുങ്ങുമ്പോഴായിരുന്നു കേസില്‍ ട്വിസ്റ്റ് വരുന്നത്. തൊട്ടു താളെയുള്ള പുതിയ വീട്ടില്‍ മരുമകള്‍ക്ക് കൂട്ടു കിടക്കാനായി രാത്രിയില്‍ പോകുമ്പോള്‍ ഉമ്മറിന്റെ മാതാവ് വാഴയില്‍ വീടിന്റെ കുറ്റിയിടാന്‍ മറന്നിരുന്നു. ചാരിയ നിലയിലുള്ള വാതില്‍ വിശ്വനാഥന്‍ തള്ളിയതോടെ തുറന്നു പോകുകയായിരുന്നു. സമീപത്തെ മറ്റൊരു വലിയ വീട്ടില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടുവന്ന വിശ്വനാഥന്‍ ഉമ്മറിന്റെ വീട്ടില്‍ ലൈറ്റ് ഇട്ടിരിക്കുന്നത് കണ്ടാണ് ആ വീട് ലക്ഷ്യമിട്ടത്.



from mangalam.com https://ift.tt/2xA1BmS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages