ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ അന്വേഷണത്തിന് സമയപരിധി വയ്ക്കരുതെന്ന് കാനം; മൗനംവെടിഞ്ഞ് നേതാക്കള്‍ പ്രതികരിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ അന്വേഷണത്തിന് സമയപരിധി വയ്ക്കരുതെന്ന് കാനം; മൗനംവെടിഞ്ഞ് നേതാക്കള്‍ പ്രതികരിക്കുന്നു

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ പ്രതികരണത്തിനു പോലും മടിച്ചുനിന്ന രാഷ്ട്രീയ നേതാക്കള്‍ പതുക്കെ മാളത്തില്‍ നിന്ന് പുറത്തിറങ്ങി തുടങ്ങി. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണത്തിന് സമയപിരിധി വയ്ക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷും രംഗത്തെത്തി. കന്യാസ്ത്രീകള്‍ക്ക് നീതി വൈകരുതെന്ന് വൈകിയവേളയിലെങ്കിലും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും പ്രതികരിച്ചു.

ബിഷപ്പിനെതിരായ കേസില്‍ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അന്വേഷണം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു. പോലീസ് ഇപ്പോള്‍ കേസിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയാണ്. അതിനു ശേഷമായിരിക്കും നടപടി വരിക. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് അന്വേഷണം. ഇത്ര ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നമ്മുക്ക് ആവശ്യപ്പെടാനാവില്ലെന്നും കാനം പറഞ്ഞു.

അന്വേഷണത്തിന് പോലീസ് അല്ലാതെ മറ്റൊരു സംവിധാനം നമുക്കില്ല. ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ടുപോകണം. അന്വേഷണം എങ്ങനെ വേണമെന്ന് പോലീസാണ് തീരുമാനിക്കു. അതില്‍ നമ്മള്‍ ഇടപെടേണ്ട. പോലീസ് അന്വേഷിച്ച് നടപടിയെടുക്കും എന്നതില്‍ വിശ്വാസമുണ്ട്. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. അതില്‍ യാതൊരു തെറ്റുമില്ല. സര്‍ക്കാരോ പോലീസോ തെറ്റായ നിലപാട് എടുക്കുകയാണെങ്കില്‍ പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും കാനം പറഞ്ഞു.

അതിനിടെ, കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ലതികാ സുഭാഷ് കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി. കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതില്‍ വൈകിയതില്‍ അവര്‍ ഖേദംപ്രകടിപ്പിച്ചു.

ഒടുവില്‍ വനിതാ കമ്മീഷനും കന്യാസ്ത്രീക്കു വേണ്ടി പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി വൈകരുതെന്നും ഒരു പ്രളയത്തില്‍ നിന്ന് നാടിനെ രക്ഷിച്ച ഈ സര്‍ക്കാരിന് സ്ത്രീകളുടെ കണ്ണുനീരിന്റെ പ്രളയത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നും ജോസഫൈന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ പരസ്യമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് മാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറായത്.



from mangalam.com https://ift.tt/2QfEfM3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages