പരിസ്ഥിതിലോല മേഖലകൾ മാറ്റരുത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പരിസ്ഥിതിലോല മേഖലകൾ മാറ്റരുത്

ന്യൂഡൽഹി:കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിന്റെ ആവശ്യങ്ങൾക്ക് തിരിച്ചടിയേകി, കസ്തൂരിരംഗൻ കരടുറിപ്പോർട്ടിൽ ശുപാർശചെയ്ത പരിസ്ഥിതി ലോല മേഖലകളിൽ (ഇ.എസ്.എ.) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. ഇ.എസ്.എ.യിൽ നിന്ന് 1343 ചതുരശ്രകിലോമീറ്റർ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് ഉത്തരവ്. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കരടിൽ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കരടുവിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാൽ ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ട്രിബ്യൂണൽ നിർദേശിച്ചു. വിജ്ഞാപനം വൈകുന്നതിനെതിരേ ഗോവ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഏലമലക്കാടുകൾ, ചതുപ്പുകൾ, പട്ടയഭൂമി എന്നിവയുൾപ്പെടുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2017-ലെ കരടുവിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ ഇതു പുനഃപ്രസിദ്ധീകരിക്കാമെന്ന് ട്രിബ്യൂണൽ നിർദേശിച്ചു. എന്നാൽ, ആറുമാസത്തിനകം അന്തിമവിജ്ഞാപനം ഇറക്കണം. ട്രിബ്യൂണലിന്റെ അനുമതിയില്ലാതെ പരിസ്ഥിതിലോല മേഖലയിൽനിന്നു പ്രദേശങ്ങളെ ഒഴിവാക്കരുത്. അന്തിമവിജ്ഞാപനം വരുന്നതുവരെ കരടുവിജ്ഞാപനത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ പദ്ധതികൾക്കു പാരിസ്ഥിതികാനുമതിയും നൽകരുത്. വലിയ സമ്മർദത്തിലാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി. ജൈവവൈവിധ്യത്താൽ സമ്പന്നമായ പശ്ചിമഘട്ടമേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതും ട്രിബ്യൂണൽ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രളയശേഷം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തിൽ വ്യാപകമായി ചർച്ചകളുണ്ടാവുന്നതിനിടെയാണ് പുതിയ ഉത്തരവ്. പരിസ്ഥിതിക്കു യോജിച്ച രീതിയിൽ കേരളത്തിൽ പുനർനിർമാണം വേണമെന്ന് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനത്തിലെ വികാരവും പരിസ്ഥിതിസംരക്ഷണത്തിൽ ഊന്നിയുള്ളതായിരുന്നു. പരിസ്ഥിതിലോല മേഖല 9999 ആയി തുടരും * കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരടുവിജ്ഞാപനം ഇറങ്ങിയത് 2013-ൽ. 123 വില്ലേജുകളിലെ 13,056 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു * വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ പലകുറി കരടുവിജ്ഞാപനം പുതുക്കി. 2017 ഫെബ്രുവരി 27-ന് ഇറക്കിയ കരടിൽ ഇ.എസ്.എ. 9999 ചതുരശ്ര കിലോമീറ്ററായി കുറച്ചു. * ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനപ്രദേശം. അവശേഷിച്ചത് വനയിതര പ്രദേശവും * ഇതിൽ വനയിതര മേഖലകൾകൂടി റിപ്പോർട്ടിൽനിന്ന് ഒഴിവാക്കണമെന്ന് കേരളത്തിന്റെ ആവശ്യം പിന്നീട് കേന്ദ്രം അംഗീകരിച്ചു. * ഏലമലക്കാടുകൾ, ചതുപ്പുകൾ, പട്ടയഭൂമി എന്നിവ ഉൾപ്പെടുന്ന 424 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും കേരളം മുന്നോട്ടുവെച്ചു. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കരടുവിജ്ഞാപനത്തിൽ മാറ്റംവരുത്തരുതെന്ന ട്രിബ്യൂണൽ നിർദേശം. * ട്രിബ്യൂണൽ ഉത്തരവോടെ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം 9107 ചതുരശ്ര കിലോമീറ്ററാക്കി ഇ.എസ്.എ. ചുരുക്കിയ കേന്ദ്രനടപടി റദ്ദാകും. * ഫലത്തിൽ സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖല 9999 ചതുരശ്ര കിലോമീറ്ററായി തുടരും.


from mathrubhumi.latestnews.rssfeed https://ift.tt/2N6sqcg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages