പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും: വഴിയിടുന്നത് വൻ ജലചൂഷണത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും: വഴിയിടുന്നത് വൻ ജലചൂഷണത്തിന്

തിരുവനന്തപുരം: സംസ്ഥാനസർക്കാർ അനുമതി നൽകിയ പുതിയ ഡിസ്റ്റിലറികളുടെയും ബ്രൂവറികളുടെയും മറവിൽ നടക്കാൻ പോകുന്നത് വൻ ജലചൂഷണമെന്ന് ആക്ഷേപം. മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കുമായി ഉത്പാദനത്തിനും വൃത്തിയാക്കലിനും മാസം 170 ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പാലക്കാട് എലപ്പുള്ളിയിലെ അഞ്ച് ലക്ഷം ഹെക്ടോലിറ്റർ (അഞ്ചുകോടി ലിറ്റർ) പ്ലാന്റിനുമാത്രം മാസം 95 ലക്ഷം ലിറ്ററോളം വെള്ളം വേണ്ടിവരും. ഒരു ലിറ്റർ മദ്യം ഉത്പാദിപ്പിക്കാൻ രണ്ടുലിറ്റർ വെള്ളം വേണമെന്നതാണ് ഡിസ്റ്റിലറിമേഖലയിലെ കണക്ക്. സ്പിരിറ്റ് ചേർക്കുന്നതിന്റെ അളവ് കുറവായതിനാൽ ബിയറിന് ഇതിൽക്കൂടുതൽ വെള്ളം വേണ്ടിവരും. കുപ്പികൾ കഴുകാനും പ്ലാന്റ് വൃത്തിയാക്കാനും ഇതിനുപുറമേ വെള്ളം കണ്ടെത്തേണ്ടിവരും. കുപ്പികൾ കെമിക്കൽവാഷ് ചെയ്യാറുണ്ട്. ഇതോടെ വൻതോതിൽ രാസമാലിന്യം പുറത്തേക്ക് തള്ളും. മാസം 30,000 കേസ് മദ്യം ഉത്പാദിപ്പിച്ചാൽ ഒരു ഡിസ്റ്റിലറിക്ക് നഷ്ടമില്ലാതെ പ്രവർത്തിക്കാനാവൂ. കുറഞ്ഞത് രണ്ട് ടാങ്കർ സ്പിരിറ്റും 15 ലക്ഷം ലിറ്റർ വെള്ളവും ഇതിനായി വേണ്ടിവരും. സംസ്ഥാനത്തെ മിക്ക മദ്യനിർമാണ യൂണിറ്റുകളും ഭൂർഗർഭ ജലമാണ് ഉപയോഗിക്കുന്നത്. ഒരു പമ്പിൽനിന്ന് ഒരുദിവസം പതിനായിരം ലിറ്ററാണ് എടുക്കാൻ അനുമതിയുള്ളത്. ഇത് മറികടക്കാൻ നിയമവിരുദ്ധമായി ഒന്നിലധികം പമ്പുകൾ സ്ഥാപിക്കുകയാണ് പതിവ്. ഇതേ മാതൃകതന്നെ പുതിയ മദ്യനിർമാണ ശാലകളും അവലംബിക്കാനാണ് സാധ്യത. പുറമേനിന്ന് ടാങ്കറുകളിൽ വെള്ളമെത്തിച്ച് പ്രവർത്തിക്കുക ലാഭകരമല്ല. നിലവിലെ പ്ലാന്റുകളെല്ലാം വൻതോതിൽ വെള്ളമൂറ്റുന്നുണ്ട്. ജലക്ഷാമംകാരണം മട്ടാഞ്ചേരിയിലെ മദ്യനിർമാണ പ്ലാന്റ് പൂട്ടിയിരുന്നു. മദ്യത്തിന് കച്ചവടമുണ്ടെങ്കിലും മദ്യനിർമാണ വ്യവസായം സംസ്ഥാനത്ത് നഷ്ടത്തിലാണ്. ഒരു കുപ്പി ബിയറിന് ചെലവുകഴിഞ്ഞ് പരമാവധി രണ്ടുരൂപ ലാഭസാധ്യതയാണുള്ളത്. പുതിയ ഡിസ്റ്റിലറികൾക്കൊപ്പം വൻതോതിൽ തൊഴിൽ സാധ്യതകളും വർധിക്കുമെന്നാണ് സർക്കാരിന്റെ മറ്റൊരു അവകാശവാദം. എന്നാൽ, ഒരു പ്ലാന്റ് പ്രവർത്തിപ്പിക്കാൻ 30 മുതൽ പരമാവധി 50 വരെ ജീവനക്കാർ മതിയാകും. പുതിയ യൂണിറ്റുകൾ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാണ്. സ്പിരിറ്റും വെള്ളവും ഫ്ളേവറും കലർത്തുന്ന ഡി.എം. പ്ലാന്റ്, കുപ്പിയിലേക്ക് മദ്യം നിറയ്ക്കുന്ന ഫീഡർ എന്നിവ പ്രവർത്തിപ്പിക്കാൻ പത്തുപേരുടെ ആവശ്യമേയുള്ളൂ. അഞ്ച് അളവിൽ മദ്യം വിൽക്കാറുണ്ടെങ്കിലും ഒരു സമയം രണ്ട് അളവിൽമാത്രമേ മദ്യം നിറയ്ക്കാറുള്ളൂ. ലേബൽ പതിക്കുന്നതും യന്ത്രസഹായത്താലാണ്. കുപ്പി കഴുകാനും ഫീഡർ ബെൽറ്റിൽ നിറയ്ക്കാനും മാത്രമാണ് ജീവനക്കാർ വേണ്ടത്. പുതിയ കമ്പനികളുടെ ജലത്തിന്റെ ആവശ്യം ഇങ്ങനെ * പാലക്കാട് എലപ്പുള്ളി വില്ലേജിൽ അപ്പോളോ ഡിസ്റ്റിലറീസിന് വർഷം അഞ്ചുലക്ഷം ഹെക്ടോ ലിറ്റർ ശേഷി. ഉത്പാദനത്തിനായിമാത്രം വേണ്ടത് പത്തുലക്ഷം ഹെക്ടോ ലിറ്റർ വെള്ളം. * ശ്രീധരൻ ബ്രൂവറിക്ക് കണ്ണൂർ ജില്ലയിലെ വാരത്ത് മാസം അഞ്ചുലക്ഷം കെയ്സ് ബിയർ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ്. മാസം 45 ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരും. * പവർ ഇൻഫ്രാടെക്കിന്റെ ഉത്പാദന അളവ് വ്യക്തമാക്കിയിട്ടില്ല. ബ്രൂവറി നിയമപ്രകാരം എക്സൈസ് കമ്മിഷണർ അനുമതി നൽകുമ്പോൾ മാത്രമാണ് ഇത് വ്യക്തമാകുക.


from mathrubhumi.latestnews.rssfeed https://ift.tt/2xMcmn7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages