നഴ്‌സറിയിലെ പ്രവേശനോത്സവത്തിന് പോള്‍ ഡാന്‍സ്, പ്രിന്‍സിപ്പാള്‍ മാപ്പു പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

നഴ്‌സറിയിലെ പ്രവേശനോത്സവത്തിന് പോള്‍ ഡാന്‍സ്, പ്രിന്‍സിപ്പാള്‍ മാപ്പു പറഞ്ഞു

ബെയ്ജിങ്: ചൈനയിൽ നഴ്സറി സ്കൂൾ വിദ്യാർഥികളുടെ പ്രവേശനോത്സവത്തിൽ പോൾ ഡാൻസ്. ഷെഞ്ജെനിലെ ബാവോൻ ജില്ലയിലെ നഴ്സറിയിൽ തിങ്കളാഴ്ചയാണ് സംഭവം. നഴ്സറിയുടെ മുറ്റത്തു തയ്യാറാക്കിയ സ്റ്റേജിലായിരുന്നു കറുത്ത വസ്ത്രം ധരിച്ചെത്തിയ നർത്തകി പോൾ ഡാൻസ് അവതരിപ്പിച്ചത്. സംഭവം വിവാദമായതോടെ നഴ്സറി പ്രിൻസിപ്പാൾ മാപ്പപേക്ഷയുമായി രംഗത്തെത്തി. മൂന്നുമുതൽ ആറുവയസ്സുവരെ പ്രായമുള്ള കുട്ടികളും മാതാപിതാക്കളുമായിരുന്നു കാഴ്ചക്കാരായി ഉണ്ടായിരുന്നത്. സ്വകാര്യവ്യക്തിയാണ് നഴ്സറിയുടെ ഉടമ. അമേരിക്കൻ എഴുത്തുകാരനായ മൈക്കിൾ സ്റ്റാൻഡേയർട്ട് സംഭവത്തിന്റെ വീഡിയോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. മൈക്കിളിന്റെ കുട്ടികൾ ഇതേ നഴ്സറിയിലാണ് പഠിക്കുന്നത്. നിലവിൽ ഷെഞ്ജെനിലാണ് മൈക്കിളും കുടുംബവും താമസിക്കുന്നത്. ആർക്കാണ് ഇത് ഒരു നല്ല ആശയമായി തോന്നിയതെന്നും ട്വീറ്റിൽ മൈക്കിൾ ആരാഞ്ഞിരുന്നു. Who would think this is a good idea? Were trying to pull the kids out of the school and get our tuition back. They wouldnt give us the number of the company that owns the school, but looking into that. pic.twitter.com/vEdIhuq774 — Michael Standaert (@mstandaert) September 3, 2018 വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും കടുത്തവിമർശനം ഉയരുകയും ചെയ്തിരുന്നു. തുടർന്ന് ബാവോൻ എജ്യൂക്കേഷണൽ ബോർഡ് വിഷയത്തിൽ ഇടപെട്ടു. പോൾ ഡാൻസ് അനുചിതമാണെന്ന് ബോർഡ് പറഞ്ഞു. നഴ്സറി ഉടമയോടും കുട്ടികളുടെ മാതാപിതാക്കളോടും പൊതുജനത്തോടും മാപ്പു പറയാനും പ്രിൻസിപ്പാളിനെ പിരിച്ചുവിടാനും നിർദേശം നൽകി. തുടർന്ന് നഴ്സറിയുടെ പ്രിൻസിപ്പാൾ ലായി രോങ് മാപ്പപേക്ഷയുമായി രംഗത്തെത്തി. എജ്യൂക്കേഷണൽ ബോർഡ് വിഷയത്തിൽ ഇടപെടുന്നതിനു മുമ്പേ മാപ്പ് അപേക്ഷിച്ചിരുന്നതായി പ്രിൻസിപ്പാൾ വാഷിങ് ടൺ പോസ്റ്റിനോടു പറഞ്ഞു. content highlihts:Pole dance in kindergarten reopening function at China


from mathrubhumi.latestnews.rssfeed https://ift.tt/2PxLQo8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages