കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പോലീസ് സംഘത്തിനു മുന്നില്‍ ഹാജരാകാതെ രക്ഷപ്പെടാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കഴിയില്ലെന്ന് കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍. ബിഷപ്പ് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചുകഴിഞ്ഞു. ജലന്ധര്‍ പോലീസ് കമ്മീഷണറുടെ ഔദ്യോഗിക ഇമെയലിലേക്കാണ് നോട്ടീസ് അയച്ചത്. അക്കാര്യം എറണാകുളം റേഞ്ച് ഐ.ജി ജലന്ധര്‍ കമ്മീഷണറെ നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തു. നോട്ടീസ് കിട്ടിയില്ലെന്ന കാരണം പറഞ്ഞു ബിഷപ്പിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും എസ്.പി വ്യക്തമാക്കി.
ഇരയുടേയും സാക്ഷികളുടേയും മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ പരിശോധന തുടരുകയാണ്. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്തശേഷം മാത്രമേ കേസില്‍ അന്തിമ നിലപാട് എടുക്കാനാവു എന്നും അദ്ദേഹം വ്യക്തമാക്കി.
ബിഷപ്പിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു ജലന്ധര്‍ രൂപത ഇന്നലെ വൈകിട്ട് വ്യക്തമാക്കിയിരുന്നത്. ബിഷപ്പ് ചോദ്യം ചെയ്യലിനോട് മാത്രമേ സഹകരിക്കൂവെന്നും കസ്റ്റഡിയില്‍ എടുക്കാനാണ് തീരുമാനമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ മന്ദീപ് സിംഗ് പറഞ്ഞിരുന്നു. ബിഷപ്പ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന്റെ വ്യക്തിഹത്യയ്ക്ക് ആരു സമാധാനം പറയുമെന്നായിരുന്നു മന്ദീപ് സിംഗിന്റെ പരാമര്‍ശം. എന്നാല്‍ ബിഷപ്പിനു വേണ്ടി സംസാരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് രൂപത ഈ വാദം തള്ളുകയായിരുന്നു.
from mangalam.com https://ift.tt/2p8bhBa
via IFTTT
No comments:
Post a Comment