ഫ്രാങ്കോയെ രക്ഷിക്കാന്‍ ഉന്നത ശ്രമം; കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നതിനെതിരെ കന്യാസ്ത്രീകളും കുടുംബവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഫ്രാങ്കോയെ രക്ഷിക്കാന്‍ ഉന്നത ശ്രമം; കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നതിനെതിരെ കന്യാസ്ത്രീകളും കുടുംബവും

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരായ കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രിയും അവര്‍ക്ക് പിന്തുണയറിയിച്ച് സത്യാഗ്രഹമിരിക്കുന്ന കന്യാസ്ത്രികളും അറിയിച്ചു. ഇപ്പോള്‍ കേസ് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ സിബിഐയ്ക്ക് കൈമാറി കേസ് നീട്ടിക്കൊണ്ടു പോകാനും അട്ടിമറിക്കാനുമുള്ള ശ്രമമാണെന്ന് പരാതിക്കാരിയുടെ കുടുംബവും കന്യാസ്ത്രികളും പറഞ്ഞു. ബിഷപ്പിനെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ െ്രെകം ബ്രാഞ്ചിനു കേസ് കൈമാറുകയാണ് ഉചിതമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പൊലീസ് മേധാവിയെ അറിയിച്ചിരുന്നു. തെളിവുകളില്‍ അവ്യക്തത ഉള്ളതിനാല്‍ സംസ്ഥാനത്തിനു പുറത്ത് അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം എടുക്കും, ശബരിമല തീര്‍ഥാടനം വരുന്നതിനാല്‍ അതിന്റെ തിരക്കിലേക്കു ലോക്കല്‍ പൊലീസ് നീങ്ങും എന്നീ കാരണങ്ങളാലാണു കേസ് കൈമാറാന്‍ ആലോചിച്ചത്.

പീഡിപ്പിക്കപ്പെട്ടതായി സഭയുടെ വിവിധ തലങ്ങളില്‍ നല്‍കിയ പരാതികളില്‍ കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു സാക്ഷികള്‍ പൊലീസിനു മൊഴിനല്‍കിയിരുന്നു. എന്നാല്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഇക്കാര്യം കന്യാസ്ത്രീ പറഞ്ഞിരുന്നു. പൊലീസിലും സഭയിലും പരാതി നല്‍കാന്‍ ഈ വൈദികന്‍ കന്യാസ്ത്രീയെ ഉപദേശിച്ചിരുന്നു.

ജലന്തര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നു ബിഷപ് പൊലീസിന് ആദ്യഘട്ടത്തില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ മാമോദീസ ചടങ്ങില്‍ ബിഷപ് പങ്കെടുത്തതിന്റെ ഫോട്ടോകളുണ്ട്.

പരാതിയില്‍ പറയുന്ന ദിവസം മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ അതിഥിമന്ദിരത്തിലല്ല, തൊടുപുഴയിലെ കോണ്‍വന്റിലാണു താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പി.സി. ജോര്‍ജിന് എതിരെ പരാതി നല്‍കുമെന്നും കന്യാസ്ത്രികള്‍ പറഞ്ഞു കന്യാസ്ത്രീയുടെ വാദങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും ബിഷപ്പിനെ അപേക്ഷിച്ചു കൂടുതല്‍ തെറ്റുചെയ്തതു കന്യാസ്ത്രീ ആണെന്നും പി.സി.ജോര്‍ജ് എംഎല്‍എ കോട്ടയത്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനും പത്രസമ്മേളനത്തിലെ മറ്റു പരമാര്‍ശങ്ങള്‍ക്കുമെതിരെ നിയമസഭാ സ്പീക്കര്‍ക്കും വനിതാ കമ്മിഷനിലും പൊലീസിലും പരാതി നല്‍കും.



from mangalam.com https://ift.tt/2CI9a0y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages